ലക്ഷദ്വീപ് മത്സ്യമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കര്‍മപദ്ധതി

സ്വകാര്യ പങ്കാളിത്തത്തോടെ ദ്വീപിന്റെ ബ്ലൂ ഇക്കോണമി സാധ്യതകള്‍ പ്രയോജനപ്പെടുത്തും.
ലക്ഷദ്വീപ് മത്സ്യമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കര്‍മപദ്ധതി
Published on
Updated on

കൊച്ചി: ലക്ഷദ്വീപിലെ മത്സ്യമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതുള്‍പ്പെടെയുള്ള കര്‍മപദ്ധതിയുമായി ദ്വീപ് ഭരണകൂടം. ഫിഷറീസ്-സമുദ്രകൃഷി രംഗത്ത് സാങ്കേതിക മുന്നേറ്റം, സംരംഭകത്വം, നിക്ഷേപം, ചൂര-കടല്‍പായല്‍ വിപണിശൃംഖല തുടങ്ങിയവ കാര്യക്ഷമമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് ലക്ഷദ്വീപ് ഫിഷറീസ് സെക്രട്ടറി രാജ് തിലക് പറഞ്ഞു.

കവരത്തിയില്‍ സിഎംഎഫ്ആര്‍ഐയുടെ ലക്ഷദ്വീപ് കൃഷി വിജ്ഞാന കേന്ദ്രം ഫിഷറീസ് വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മത്സ്യമേളയോടനുബന്ധിച്ച് നടന്ന ഗുണഭോക്തൃ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലക്ഷദ്വീപ് മത്സ്യമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കര്‍മപദ്ധതി
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസ്: പരാതിക്കാരി നാട്ടിലെത്തി

ആഗോള വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള ലക്ഷദ്വീപ് ചൂര (ട്യൂണ), കടല്‍പായല്‍ എന്നിങ്ങനെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വിപണി ശക്തിപ്പെടുത്താനും സ്റ്റാര്‍ട്ടപ്, സംരംഭകത്വ സംരംഭങ്ങള്‍ ശക്തിപ്പെടുത്താനും നടപടികളുണ്ടാകും. ആവശ്യമായ മേഖകളില്‍ നിക്ഷേപം ആകര്‍ഷിക്കും. അലങ്കാര മത്സ്യകൃഷി, വിപണനം, കടല്‍ കൂടുകൃഷി തുടങ്ങിയവ കൂടുതല്‍ ജനകീയമാക്കും. യുവജനങ്ങള്‍ക്കും സത്രീകള്‍ക്കും മുന്‍ഗണന നല്‍കിയുള്ള സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കും.

സ്വകാര്യ പങ്കാളിത്തത്തോടെ ദ്വീപിന്റെ ബ്ലൂ ഇക്കോണമി സാധ്യതകള്‍ പ്രയോജനപ്പെടുത്തും. കോള്‍ഡ് സ്റ്റോറേജ്, ഫീഡ് നിര്‍മ്മാണ യൂണിറ്റുകള്‍, ഹാച്ചറികള്‍ എന്നിവ സ്ഥാപിക്കുന്നതിനൊപ്പം 'ലക്ഷദ്വീപ് പ്രീമിയം സീഫുഡ്' എന്ന ബ്രാന്‍ഡില്‍ ഉല്‍പ്പന്നങ്ങള്‍ ആഗോള വിപണിയിലെത്തിക്കും-സെക്രട്ടറി പറഞ്ഞു.

ലക്ഷദ്വീപ് മത്സ്യമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കര്‍മപദ്ധതി
യുവതിയുടെ വയറിൽ നിന്ന് തുണി പുറത്തുവന്ന സംഭവം: കേസെടുത്ത് മാനന്തവാടി പൊലീസ്

ലക്ഷദ്വീപിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന രീതിയില്‍ മത്സ്യോല്‍പാദനം കൂട്ടേണ്ടതുണ്ടെന്ന് ശാസത്രജ്ഞര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഡിസംബറില്‍ നടന്ന നിക്ഷേപക സംഗമത്തില്‍ 500 കോടിയിലധികം രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങള്‍ ലഭിച്ചിരുന്നു. പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പ്രകാരമുള്ള സാമ്പത്തിക സഹായങ്ങളും ഈ പദ്ധതികള്‍ക്കായി ഉപയോഗപ്പെടുത്തും.

സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ്, ലക്ഷദ്വീപ് ഫിഷറീസ് ഡയറക്ടര്‍ കെ ബുസാര്‍ ജംഹര്‍, ലക്ഷദ്വീപ് കെവികെ മേധാവി ഡോ പി എന്‍ ആനന്ദ് തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com