അഫ്‌ഗാനുമായുള്ള ബന്ധം മെച്ചപ്പെടുന്നു; കാബൂളിൽ വീണ്ടും നയതന്ത്ര കാര്യാലയം ആരംഭിക്കാൻ ഇന്ത്യ

ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായുള്ള ചർച്ച വളരെ ഫലപ്രദമായിരുന്നു എന്ന് താലിബാൻ വിദേശകാര്യ മന്ത്രി പിന്നീട് പ്രതികരിച്ചു.
meeting
താലിബാൻ വിദേശകാര്യ മന്ത്രിയും, ഇന്ത്യൻ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ചയ്ക്കിടെ Source: X
Published on

ഡൽഹി: കാബൂളിൽ വീണ്ടും നയതന്ത്ര കാര്യാലയം ആരംഭിക്കാൻ ഇന്ത്യ തീരുമാനമെടുത്ത് ഇന്ത്യ. അഫ്‌ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യങ്ങൾ ധാരണയായത്. കാബൂളിലെ ഇന്ത്യയുടെ സാങ്കേതിക ദൗത്യസംഘത്തെ എംബസിയായി ഉയർത്തുമെന്ന് എസ്. ജയ്ശങ്കർ അറിയിച്ചു.

താലിബാനും മുൻ അഫ്‌ഗാൻ സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലുകളെ തുടർന്ന് നാല് വർഷം മുൻപ് കാബൂളിലെ എംബസിയുടെ പദവി താഴ്ത്തുകയും ചെറിയ നഗരങ്ങളിലെ കോൺസുലേറ്റ് ഓഫീസുകൾ അടച്ചുപൂട്ടുകയും ചെയ്തിരുന്നു. 10 മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യ കാബൂളിൽ നയതന്ത്ര പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്. മതിയായ സുരക്ഷ നൽകുമെന്ന് ഭരണം പിടിച്ചെടുത്ത താലിബാൻ ഉറപ്പ് നൽകിയതിനെ തുടർന്നായിരുന്നു ഇത്തരത്തിലൊരു നീക്കം നടത്തിയത്.

meeting
രാജ്യത്ത് മുസ്ലീം ജനസംഖ്യ വര്‍ധിക്കുന്നതിന് കാരണം നുഴഞ്ഞുകയറ്റക്കാര്‍, വോട്ടവകാശം പൗരര്‍ക്ക് മാത്രമാക്കി മാറ്റണം: അമിത് ഷാ

ചൈന, റഷ്യ, ഇറാൻ, പാകിസ്ഥാൻ, തുർക്കി എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കാബൂളിൽ എംബസികൾ പ്രവർത്തിക്കുന്നുണ്ട്. എന്നിരുന്നാലും താലിബാൻ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിച്ച ഏക രാജ്യം റഷ്യയാണ്. എന്നാൽ അവരുടെ അംഗങ്ങൾ യാത്രാ വിലക്കും സ്വത്തുക്കൾ മരവിപ്പിക്കലും ഉൾപ്പെടെയുള്ള യുഎൻ ഉപരോധങ്ങൾക്ക് വിധേയരാണ്.

ഡൽഹിയുമായുള്ള ബന്ധം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും സാമ്പത്തിക ബന്ധങ്ങൾക്കും നയതന്ത്ര അംഗീകാരത്തിനും വേണ്ടിയുള്ള സമീപ രാജ്യങ്ങളുമായുള്ള ബന്ധം വികസിപ്പിക്കാനുള്ള താലിബാൻ ശ്രമങ്ങളെ എടുത്തുകാണിച്ചുകൊണ്ടുമാണ് മുട്ടാഖിയുടെ സന്ദർശനം നടന്നതെന്ന് നിരീക്ഷകർ പറയുന്നു.

അതോടൊപ്പം അഫ്‌ഗാന് ആരോഗ്യരംഗത്ത് കൂടുതൽ സഹായം ഇന്ത്യയിൽ നിന്ന് നൽകാനും ധാരണയായി. ഇന്ത്യ സന്ദർശിക്കുന്ന അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ മുത്തഖി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യങ്ങൾ ധാരണയായത്. ആരോഗ്യ രംഗത്തുള്ള സഹകരണത്തിൻ്റെ ഭാഗമായി മരുന്നുകളും ശാസ്ത്രക്രിയ ഉപകരണങ്ങളും നൽകും.

meeting
പൊതുസ്വത്തിൽ ജാതിപ്പേരുകൾ ഒഴിവാക്കി തമിഴ്‌നാട്; ഇനി റോഡുകൾക്കും തെരുവുകൾക്കും പുതിയ പേരുകൾ

അതേസമയം, അഫ്‌ഗാനിസ്ഥാനിൽ ധാതു ഖനനത്തിനുള്ള അനുമതി ഇന്ത്യൻ കമ്പനികൾക്ക് നൽകുന്നതിനും ധാരണയായിട്ടുണ്ട്. താലിമാൻ അധികാരത്തിൽ വന്നശേഷം ഇത് ആദ്യമായാണ് ഒരു അഫ്ഗാൻ സർക്കാർ പ്രതിനിധി ഇന്ത്യയിൽ എത്തുന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായുള്ള ചർച്ച വളരെ ഫലപ്രദമായിരുന്നു എന്ന് താലിബാൻ വിദേശകാര്യ മന്ത്രി പിന്നീട് പ്രതികരിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com