വോട്ടെണ്ണൽ കേന്ദ്രത്തിൽ നാടകീയ രംഗങ്ങൾ; കൊൽക്കത്തയിൽ മീറ്റിങ് ചേരുന്നതിന് പൊലീസ് വിലക്ക്

ഇന്നലെ രാത്രി കൊൽക്കത്തയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വൻ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്
Cops Ban Large Gatherings
കൊൽക്കത്തയിൽ മീറ്റിങ് ചേരുന്നതിന് പൊലീസ് വിലക്ക്
Published on
Updated on

കൊൽക്കത്ത: രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന 7 പ്രദേശങ്ങളിൽ മീറ്റിങ്ങിനും, ഒത്തു ചേരലിനും പൊലീസ് നിരോധനം. ഇന്നലെ രാത്രി കൊൽക്കത്തയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വൻ നാടകീയ സംഭവങ്ങൾ അരങ്ങേറിയതിനെ തുടർന്നാണ് ഒത്തുചേരലിന് പൊലീസ് അനുമതി നിഷേധിച്ചത്.

മുന്നറിയിപ്പില്ലാതെ സ്ട്രോങ് റൂം തുറന്നെന്ന് ആരോപിച്ചാണ് ടിഎംസി പ്രവർത്തകർ രംഗത്തെത്തിയത്. സ്ട്രോങ് റൂം അനുമതിയില്ലാതെ തുറക്കാൻ ശ്രമിച്ചെന്ന തൃണമൂലിൻ്റെ ആരോപണങ്ങൾ പശ്ചിമ ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർ മനോജ് കുമാർ അഗർവാൾ തള്ളിക്കളഞ്ഞു.

Cops Ban Large Gatherings
ഇവിഎമ്മിൽ തട്ടിപ്പ് നടത്താൻ ശ്രമമെന്ന് മമത; ബംഗാളിൽ സ്‌ട്രോങ് റൂം തുറക്കുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ട് ടിഎംസി

സാഹിദ് ക്ഷുദിറാം ബോസ് റോഡ്, ജഡ്ജിസ് കോർട്ട് റോഡ്, ജാദവ്പൂർ, ഡയമണ്ട് ഹാർബർ റോഡ്, ലോർഡ് സിൻഹ ഹാൾ, നരേഷ് മിത്ര സരണി, പ്രമതേഷ് ബറുവ സരണി എന്നീ പ്രദേശങ്ങളിലാണ് പോലീസ് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുള്ളത്. തൃണമൂൽ നേതാക്കളുടെ ആരോപണത്തെ തുടർന്ന് ഇന്നലെ രാത്രി കൊൽക്കത്തയിലെ നേതാജി ഇൻഡോർ സ്റ്റേഡിയത്തിലെ ഒരു വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് ബിജെപി,തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു.

ഇരു പാർട്ടികളുടെയും പ്രവർത്തകർ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചത് നേരിയതോതിലുള്ള ഏറ്റുമുട്ടലിന് കാരണമായി.

Cops Ban Large Gatherings
ഗതാഗതക്കുരുക്കില്ലാതെ വാഹനങ്ങൾക്ക് കടന്നുപോകാം; രാജ്യത്തെ ആദ്യത്തെ തടസരഹിത ടോൾ പ്ലാസ സൂറത്തിനടുത്ത്
News Malayalam 24x7
newsmalayalam.com