

റാഞ്ചി: ഏഴ് പേരുമായി ജാർഖണ്ഡിൽ നിന്നും ഡൽഹിയിലേക്ക് പോവുകയായിരുന്ന എയർ ആംബുലൻസ് റാഞ്ചിയ്ക്ക് സമീപം തകർന്നു വീണതായി റിപ്പോർട്ടുകൾ. തിങ്കളാഴ്ച വൈകുന്നേരം റാഞ്ചിയിൽ നിന്നും ടേക്ക് ഓഫ് ചെയ്ത വിമാനമാണ് തകർന്നു വീണത്. ഛത്ര ജില്ലയിലെ കർമാട്ടണ്ട് ജില്ലയിലുള്ള വനപ്രദേശത്താണ് എയർ ക്രാഫ്റ്റ് തകർന്നു വീണത്.
എയർക്രാഫ്റ്റുമായി ആശയ വിനിമയം നഷ്ടപ്പെട്ടുവെന്നാണ് ആദ്യം പുറത്തു വന്ന വിവരം. പിന്നീട് എയർ ആംബുലൻസ് തകർന്നു വീണതായി അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു.
ഏഴുപേരുമായി പുറപ്പെട്ട എയർ ആംബുലൻസ് ഡൽഹിയിൽ വൈകിട്ട് 7 മണിക്ക് എത്തിച്ചേരേണ്ടതായിരുന്നു. എന്നാൽ റാഞ്ചിയിൽ നിന്നും പുറപ്പെട്ട് 20 മിനിറ്റിനുള്ളിൽ മോശം കാലാവസ്ഥയെത്തുടർന്ന് എയർ ആംബുലൻസുമായുള്ള ആശയ വിനിമയം റദ്ദാവുകയായിരുന്നു. അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.