വിമാനം മാറി; കാനഡയിലേക്ക് പോയ എയർ ഇന്ത്യ വിമാനം തിരികെ ഇറക്കി

വിമാനം തിരികെ ഇറക്കിയത് ഒമ്പത് മണിക്കൂറിന് ശേഷം
എയർ ഇന്ത്യ വിമാനം
എയർ ഇന്ത്യ വിമാനം
Published on
Updated on

ന്യൂഡൾഹി: വിമാനം മാറി സർവീസ് നടത്തിയതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം പാതി വഴിയിൽ യാത്ര അവസാനിപ്പിച്ച് തിരികെ ഇറക്കി. ഡൽഹിയിൽ നിന്ന് കാനഡയിലെ വാൻകൂവറിലേക്ക് യാത്ര ആരംഭിച്ച വിമാനമാണ് ഒമ്പത് മണിക്കൂറിന് ശേഷം തിരികെ ഇറക്കിയത്.

യാത്ര നടത്തിയ വിമാനത്തിന് കാനഡയിലെ വിമാനത്താവളത്തിലിറങ്ങാൻ നിയമപരമായ അനുമതി ഇല്ലാത്തതാണ് തിരികെ ഇറക്കാനുള്ള കാരണമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഡൽഹിയിൽ നിന്ന് വ്യാഴാഴ്ച രാവിലെ 11.34 ഓടെ പറന്ന വിമാനമാണ് ചൈനീസ് വ്യോമാതിർത്തി വരെ സഞ്ചരിച്ച ശേഷം തിരികെ ഇറക്കിയത്.

എയർ ഇന്ത്യ വിമാനം
ഉപഭോക്താക്കൾക്ക് തിരിച്ചടി; പ്ലാറ്റ്‌ഫോം ഫീസ് വർധിപ്പിച്ച് സൊമാറ്റോ

കാനഡയിലേക്ക് സർവീസ് നടത്തുന്നതിന് ബോയിങ് 777-300 ER എന്ന വിമാനം ഉപയോഗിക്കാനാണ് എയർ ഇന്ത്യക്ക് അനുമതിയുള്ളത്. ചൈനീസ് വ്യോമാതിർത്തി കടക്കുമ്പോഴാണ് വിമാനം മാറിയ വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. വെള്ളിയാഴ്ച മറ്റൊരു വിമാനത്തിൽ യാത്രക്കാരെ എയർ ഇന്ത്യ കാനഡയിലെത്തിച്ചു.

News Malayalam 24x7
newsmalayalam.com