

ഗാന്ധിനഗര്‍: ഗുജറാത്തില്‍ മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഒഴികെ എല്ലാ മന്ത്രിമാരെയും രാജിവയ്പ്പിച്ചു. മന്ത്രിമാരുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു.
16 മന്ത്രിമാരാണ് രാജിവച്ചത്. നാളെ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. പുനഃസംഘടനയുടെ ഭാഗമായി സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരിൽ 10 പേർ പുതുതായി മന്ത്രി പദത്തിലെത്തുന്നവരായിരിക്കുമെന്ന് നേരത്തെ ഒരു മുതിര്‍ന്ന ബിജെപി നേതാവ് പിടിഐയോട് പറഞ്ഞിരുന്നു.
മന്ത്രിമാരുടെ രാജി സമര്‍പ്പിക്കുന്നതിനായി മുഖ്യമന്ത്രി ഗവര്‍ണര്‍ ആചാര്യ ദേവ്രാത്തിനെ ഇന്ന് രാത്രി സന്ദര്‍ശിക്കും. നാളെ ഗാന്ധിനഗറിലെ മഹാത്മാ മന്ദിറില്‍ 11.30നായിരിക്കും പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. ബിജെപി ദേശീയ പ്രസിഡന്റ് ജെപി നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.