
മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ സ്ത്രീകള്‍ക്ക് പുരുഷ ജിം ട്രെയിനമര്‍മാര്‍ പരിശീലനം നല്‍കുന്നതില്‍ ഗുരുതരമായ ആശങ്ക ഉന്നയിച്ച് അലഹബാദ് ഹൈക്കോടതി. മീററ്റില്‍ നിന്നുള്ള ജിം ട്രെയിനര്‍ നിതിന്‍ സായിനി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് ആശങ്കയുന്നയിച്ചത്.
ജിമ്മില്‍ പരിശീലനത്തിനെത്തിയ യുവതിയെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതി ട്രെയിനറായ നിതിന്‍ സായിനിക്കതെിരെ നിലനില്‍ക്കുന്നതനിടെയാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. കേസില്‍ അടുത്ത സെപ്തംബര്‍ എട്ടിന് കോടതി അടുത്ത വാദം കേള്‍ക്കും.
വിചാരണയ്ക്കിടെ നിതിന്‍ സായിനിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് യുവതി കോടതി മുമ്പാകെ പറഞ്ഞത്. ജിമ്മില്‍ പരിശീലനത്തിനെത്തിയ മറ്റൊരു യുവതിയുടെ അശ്ലീല വീഡിയോ നിര്‍മിച്ച് അത് ആ യുവതിക്ക് തന്നെ അയച്ചുകൊടുക്കുകയും ചെയ്തു.
ഇത്തരം പ്രവൃത്തികള്‍ ഐപിസി സെക്ഷന്‍ 354, 504 എന്നീ വകുപ്പുകള്‍ പ്രകാരം ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണെന്നും കോടതി പറഞ്ഞു. ട്രെയിനിങ്ങിനെത്തുന്ന യുവതികളുടെ സുരക്ഷയ്ക്കും അന്തസിനും ഉറപ്പ് നല്‍കാന്‍ കഴിയാത്തത് ഇന്നത്തെ കാലത്ത് വലിയ പ്രശ്‌നമാണെന്നും ഓഗസ്റ്റ് 27ന് വന്ന വിധിയില്‍ കോടതി പറഞ്ഞു.
'ഈ വ്യക്തി അറസ്റ്റ് ചെയ്യപ്പെട്ടത് ഈ കേസുമായി ബന്ധപ്പെട്ടാണെങ്കിലും അല്ലെങ്കിലും ജിമ്മിലുള്ള പരിശീലകര്‍ സ്ത്രീകളാണെങ്കിലും അല്ലെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച്, മീററ്റിലെ ബ്രഹ്‌മപുരി പൊലീസ് സ്റ്റേഷനില അന്വേഷണ ഉദ്യോഗസ്ഥന്‍, ഈ ജിം പ്രവര്‍ത്തിക്കുന്നത് കൃത്യമായ നിയമങ്ങള്‍ അനുസരിച്ചാണോ എന്ന് പരിശോധിച്ച് വ്യക്തിപരമായ ഒരു സത്യവാങ്മൂലം നല്‍കണം,' കോടതി നിര്‍ദേശിച്ചു.