"വാങ്ചുകിൻ്റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക"; മൗനം വെടിഞ്ഞ് ആമിർ ഖാൻ

വാങ്ചുക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടല്ല ത്രീ ഇഡിയറ്റ്സിലെ റാഞ്ചു എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയതെന്ന് ആമിർ ഖാൻ...
"വാങ്ചുകിൻ്റെ  ആരോഗ്യസ്ഥിതിയിൽ ആശങ്ക"; മൗനം വെടിഞ്ഞ് ആമിർ ഖാൻ
Source: Files
Published on
Updated on

നീറ്റ് പരീക്ഷ വിവാദത്തിൽ പ്രതിഷേധിക്കുന്ന സോനം വാങ്ചുക്കിനെ പിന്തുണക്കുന്നില്ലെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി നടൻ ആമിർ ഖാൻ. സോനം വാങ്ചുക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടല്ല, 2009ൽ പുറത്തിറങ്ങിയ ത്രീ ഇഡിയറ്റ്സിലെ റാഞ്ചു എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയതെന്ന് ആമിർ ഖാൻ പറഞ്ഞു. ലണ്ടന്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു താരത്തിൻ്റെ പ്രതികരണം.

"വാങ്ചുകിൻ്റെ  ആരോഗ്യസ്ഥിതിയിൽ ആശങ്ക"; മൗനം വെടിഞ്ഞ് ആമിർ ഖാൻ
'ദ ഒഡീസി' ആഴമേറിയ സിനിമാനുഭവമാണ്, എന്നാൽ നോളന്റെ മാസ്റ്റർപീസ് അല്ല! THE ODYSSEY REVIEW

സിനിമാ ചിത്രീകരണ സമയത്ത് തനിക്കോ, സംവിധായകൻ രാജ്‌കുമാർ ഹിരാണിക്കോ എഴുത്തുകാരൻ അഭിജിത്ത് ജോഷിക്കോ വാങ്ചുക്കിനെ അറിയില്ലായിരുന്നുവെന്ന് ആമിർ ഖാൻ പറഞ്ഞു. അദ്ദേഹത്തെയും അദ്ദേഹം ചെയ്യുന്ന പ്രവര്‍ത്തനങ്ങളെയും ബഹുമാനിക്കാന്‍ ത്രീ ഇഡിയറ്റ്‌സ് എന്ന സിനിമയിലെ ഒരു കഥാപാത്രം വേണമെന്നില്ല. എന്നാൽ സോനം വാങ്ചുക്കിൻ്റെ ആരോഗ്യസ്ഥിതിയിൽ താരം ആശങ്ക അറിയിച്ചു. നിരാഹാര സമരം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

വാങ്ചുക്കിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് നിർമിച്ച ത്രീ ഇഡിയറ്റ്സ് താരങ്ങൾ നിരാഹാര സമരത്തിൽ പ്രതികരിക്കുന്നില്ലെന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനം. അതേസമയം ത്രീ ഇഡിയറ്റ്സ് താരം ഒമി വൈദ്യ വാങ്ചുക്കിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

News Malayalam 24x7
newsmalayalam.com