
കന്യാസ്ത്രീകളുടെ ജയിൽവാസത്തിൽ ഇടപെടാമെന്ന് അമിത് ഷാ. ഛത്തീസ്ഗഡ് സർക്കാർ ജാമ്യാപേക്ഷയെ എതിർക്കില്ല. യുഡിഎഫ് എംപിമാരുടെ സംഘത്തിനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഉറപ്പ് നൽകിയത്. കന്യാസ്ത്രീകൾ നിരപരാധികളാണെന്ന് ബോധ്യമുണ്ടെന്നും അമിത് ഷാ പറഞ്ഞു. എൻഐഎ കോടതിയിൽ നിന്ന് കേസ് വിടുതൽ ചെയ്യാനുള്ള അപേക്ഷ ഛത്തീസ്ഗഡ് സർക്കാർ നൽകും.
ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് നിർദേശം നൽകാമെന്നും അദ്ദേഹം പറഞ്ഞു. ജാമ്യാപേക്ഷ നൽകാൻ നിർദേശ നൽകിയെന്നും ഇന്ന് തന്നെ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം, അറസ്റ്റിനെ ആവർത്തിച്ച് ന്യായീകരിക്കുകയാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി. പൊലീസ് അവരുടെ ജോലി ചെയ്യുകയാണെന്നാണ് വിഷ്ണുദേവ് സായ്യുടെ നിലപാട്.
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ ഛത്തീസ്ഗഡ് സർക്കാരിന് പങ്കില്ലെന്ന വിചിത്രവാദവുമായി കേന്ദ്രമന്ത്രി ജോർജ് കുര്യനും രംഗത്തെത്തിയിരുന്നു. ഇതിനിടെ ഇന്ന് രാവിലെ ദുർഗ് ജയിലിലെത്തിയ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയുമായ ഭൂപേഷ് ഭാഗേൽ, താൻ എത്തിയത് കന്യാസ്ത്രീകളെ കാണാനല്ല എന്നാണ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്.