മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ സമർപ്പിക്കും

മലയാളി കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാൻസിസ് എന്നിവരെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അറസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
chhattisgarh malayali nuns arrest
ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാൻസിസ് എന്നിവർSource: Facebook
Published on

മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ സമർപ്പിക്കും. നിയമനടപടികൾ സങ്കീർണമാകും എന്നതിനാൽ പ്രത്യേക എൻഐഎ കോടതിയെ സമീപിക്കേണ്ട എന്നാണ് നിയമോപദേശം.

മനുഷ്യക്കടത്ത് വകുപ്പ് ചുമത്തിയത് എൻഐഎയുടെ അന്വേഷണ പരിധിയിൽ വരുന്നതാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ സെഷൻസ് കോടതി ഇന്നലെ തള്ളിയത്.

chhattisgarh malayali nuns arrest
ആദ്യം നീതി, എന്നിട്ടല്ലേ ചായ, കന്യാസ്ത്രീമാരുടെ അറസ്റ്റില്‍ നടപടിയെടുക്കട്ടെ; ബിജെപിക്ക് മുന്നറിയിപ്പുമായി ക്ലീമിസ് ബാവ

മലയാളി കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാൻസിസ് എന്നിവരെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അറസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ മോചിപ്പിക്കാനായി ഇരുവരുടെയും കുടുംബാംഗങ്ങളും എംഎൽഎമാരായ റോജി എം. ജോൺ, സജീവ് ജോസഫ്, ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയും ഛത്തീസ്ഗഡിൽ തുടരുകയാണ്.

chhattisgarh malayali nuns arrest
"കേക്കും വേണ്ട ലഡുവും വേണ്ട, അരമന കാണാൻ വരികയും വേണ്ട"; സംഘപരിവാറിനെതിരെ കത്തോലിക്കാ കോൺഗ്രസ് മുദ്രാവാക്യം

Related Stories

No stories found.
News Malayalam 24x7
newsmalayalam.com