'നിങ്ങൾക്ക് മോക്ക് പാര്‍ലമെന്റിലെ പ്രധാനമന്ത്രിയായി തന്നെ എക്കാലവും ഇരിക്കാം'; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ

കഴിഞ്ഞ ദിവസം ഇന്‍ഡ്യ സഖ്യം നടത്തിയ മോക്ക് പാര്‍ലമെന്റിന്റെ പശ്ചാത്തലത്തിലായിരുന്നു അമിത് ഷായുടെ പരിഹാസം.
Amit Shah against Rahul Gandhi
Published on: 
Updated on: 

ഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസിന് മോക്ക് പാര്‍ലമെന്റില്‍ മാത്രമേ പ്രാധാനമന്ത്രി ഉണ്ടാകുന്നതിനെക്കുറിച്ച് ചിന്തിക്കാനാകൂ എന്നായിരുന്നു അമിത് ഷായുടെ പരിഹാസം.

തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് തോല്‍വിയിലൂടെ സോണിയ ഗാന്ധിക്ക് തന്റെ മകനെ പ്രധാനമന്ത്രിയായി കാണാനുള്ള ആഗ്രഹം നിറവേറാതെ നില്‍ക്കുകയാണ്. രാഹുല്‍ ഗാന്ധി 2029ലെ തെരഞ്ഞെടുപ്പിന് ശേഷവും ഒരുപാട് കാലം പ്രതിപക്ഷത്ത് തന്നെ തുടരുമെന്നും അമിത് ഷാ പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്‍ഡ്യ സഖ്യം നടത്തിയ മോക്ക് പാര്‍ലമെന്റിന്റെ പശ്ചാത്തലത്തിലായിരുന്നു അമിത് ഷായുടെ പരിഹാസം.

'രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രിയാകണം. അതിന് വേണ്ടിയാണ് മോക്ക് പാര്‍ലമെന്റ് അടക്കമുള്ള പുതിയ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. രാഹുല്‍ ജി, നിങ്ങള്‍ക്ക് നിങ്ങളുടെ മോക്ക് പാര്‍ലമെന്റില്‍ തന്നെയേ പ്രധാനമന്ത്രിയായി ഇരിക്കാന്‍ സാധിക്കുകയുള്ളു. ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുള്ള നിങ്ങളുടെ ആഗ്രഹം ഒരിക്കലും നിറവേറാന്‍ പോകുന്നില്ല,' എന്നായിരുന്നു അമിത് ഷായുടെ പരിഹാസം.

Amit Shah against Rahul Gandhi
ഗ്യാനേഷ് കുമാറിന് ഭയം മൂലം രാത്രി ഉറങ്ങാന്‍ കഴിയുന്നില്ല, ഇന്ത്യയുടെ ആത്മാവിനെ മോദിയും ഷായും ആക്രമിച്ചു; രാം ലീല മൈതാനിയില്‍ രാഹുല്‍ ഗാന്ധി

അതേസമയം കഴിഞ്ഞ ദിവസം എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിക്ക് മുന്നില്‍ ഇന്നലെ നടത്തിയ ജനകീയ വിചാരണയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രമേയം വായിക്കുകയും അത് പാസാക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ന് ഖാര്‍ഗെയുടെ വസതിക്ക് മുന്നില്‍ നിന്ന് ആരംഭിച്ച മഹാറാലി രാം ലീല മൈതാനയിലാണ് അവസാനിച്ചത്. ജനസാഗരമായിരുന്നു ഇന്ന് രാംലീല മൈതാനിയില്‍ കണ്ടത്.