"സഭയിൽ പ്രസ്താവന നടത്തി രാജിവയ്ക്കാൻ അനുവദിച്ചില്ല"; ധർമേന്ദ്ര പ്രധാനെ അനുനയിപ്പിച്ച് അമിത് ഷാ

പ്രധാനമന്ത്രിയുടെ കർക്കശ നിലപാടാണ് തിടുക്കപ്പെട്ടുള്ള രാജിക്ക് കാരണമെന്ന് ധർമേന്ദ്ര പ്രധാൻ.
Amit Shah persuades Dharmendra Pradhan
ധർമേന്ദ്ര പ്രധാനെ അനുനയിപ്പിച്ച് അമിത് ഷാ
Published on
Updated on

ഡൽഹി: സിജെപി പ്രതിഷേധം ശക്തമായതോടെ സഭയിൽ പ്രസ്താവന നടത്തി രാജിവയ്ക്കാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും എന്നാൽ ഇതിന് അനുവദിച്ചില്ലെന്ന് ധർമേന്ദ്ര പ്രധാൻ്റെ പരാതി. തിങ്കളാഴ്ച രാജ്യസഭയിൽ പ്രസ്താവന നടത്തി രാജി വെക്കാമെന്നായിരുന്നു പ്രധാൻ പ്രധാനമന്ത്രിയോട് പറഞ്ഞത്. എന്നാൽ പ്രധാനമന്ത്രി 12 മണിക്ക് മുമ്പ് രാജികത്ത് നൽകാൻ നിർദേശം നൽകുകയായിരുന്നു.

ധർമേന്ദ്ര പ്രധാൻ അമിത് ഷായോട് ആണ് പരാതി പറഞ്ഞത്. പ്രധാൻ രാജി വച്ചതോട് അമിത് ഷാ അടക്കമുള്ള മുതിർന്ന ബിജെപി നേതാക്കൾ പ്രധാൻ്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. പിന്നാലെ കിരൺ റിജുജു അടക്കമുള്ള കേന്ദ്ര മന്ത്രിമാരും പ്രധാനെ കണാനെത്തി. പാർട്ടി അദ്ദേഹത്തിനൊപ്പം ഉറച്ചുനിൽക്കുന്നു എന്ന് വ്യക്തമാക്കാനാണ് മുതിർന്ന നേതാക്കൾ അദ്ദേഹത്തിൻ്റെ വസതിയിലെത്തിയതെന്നാണ് വിവരം.

Amit Shah persuades Dharmendra Pradhan
"ഇതൊരു ചെറിയ തുടക്കം, സിജെപിക്ക് ഒരുപാട് ദൂരം പോകാനുണ്ട്"; സഹപ്രവർത്തകരെ അഭിവാദ്യം ചെയ്ത് അഭിജിത് ദിപ്കെയുടെ വീഡിയോ സന്ദേശം

പരീക്ഷാ ചോർച്ചയിൽ പ്രതിഷേധിച്ച് വിദ്യാർഥി സംഘടനകളും പ്രതിപക്ഷവും നടത്തിവന്ന ശക്തമായ പ്രക്ഷോഭങ്ങൾക്കൊടുവിലാണ് പ്രധാൻ രാജി സമർപ്പിച്ചത്. നിലവിൽ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ അധിക ചുമതല നൽകി.

Amit Shah persuades Dharmendra Pradhan
പ്രള്‍ഹാദ് ജോഷി പ്രധാന്റെ പകരക്കാരന്‍ മാത്രം, പരിഗണിക്കുന്നത് നിര്‍മല സിതാരാമനെ; മന്ത്രിസഭാ പുനഃസംഘടനയ്ക്കും സാധ്യത?
News Malayalam 24x7
newsmalayalam.com