''ഒരു അസാധാരണ ഹസ്തദാനം''; ബിജെപി എംപിയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സഞ്ജീവ് ബല്യാണിനെയാണ് റൂഡി പരാജയപ്പെടുത്തിയത്.
''ഒരു അസാധാരണ ഹസ്തദാനം''; ബിജെപി എംപിയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി
Published on

ഇന്ത്യയുടെ ഭരണഘടനാ ക്ലബിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിജെപി എംപി രാജീവ് പ്രതാപ് റൂഡിയെ അഭിനന്ദിച്ച് ഹസ്തദാനം നടത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഒരു അസാധാരണ ഹസ്തദാനമെന്ന് കൈകൊടുത്തുകൊണ്ട് രാഹുല്‍ ഗാന്ധി തന്നെ അതിനെ വിശേഷിപ്പിക്കുകയും ചെയ്തു.

പാര്‍ലമെന്റിന് പുറത്തുവെച്ചാണ് രാജീവ് പ്രതാപ് റൂഡിയ്ക്ക് രാഹുല്‍ ഗാന്ധി ഹസ്തദാനം നടത്തിയത്. ബിഹാറില്‍ നിന്നുള്ള അഞ്ച് തവണ എംപിയായ റൂഡി കഴിഞ്ഞയാഴ്ചയാണ് ഭരണഘടനാ ക്ലബിന്റെ സെക്രട്ടറി സ്ഥാനത്തേക്കുള്ള പോസ്റ്റില്‍ വിജയിച്ചത്. ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സഞ്ജീവ് ബല്യാണിനെയാണ് റൂഡി പരാജയപ്പെടുത്തിയത്.

''ഒരു അസാധാരണ ഹസ്തദാനം''; ബിജെപി എംപിയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി
തര്‍ക്കം കത്തിക്കുത്തിലേക്ക്; അഹമ്മദാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ ജൂനിയര്‍ വിദ്യാര്‍ഥി കൊലപ്പെടുത്തി

പാര്‍ലമെന്റില്‍ മൂന്ന് പ്രധാന ബില്ലുകള്‍ കേന്ദ്രം അവതരിപ്പിച്ചതിന് പിന്നാലെ വന്‍ പ്രതിപക്ഷ പ്രതിഷേധമാണ് ഇന്ന് ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ റൂഡിയെ കണ്ട രാഹുല്‍ ഗാന്ധി ചെന്ന് അദ്ദേഹത്തെ അഭിനന്ദിക്കുകയും ഹസ്തദാനം നടത്തുകയും ചെയ്തത്.

'ബിജെപിയുമായി ഒരു അസാധാരണ ഹസ്തദാനം, അഭിനന്ദനങ്ങള്‍,' എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.

1295 അംഗങ്ങളില്‍ 707 പേരാണ് വോട്ട് ചെയ്തത്. വോട്ട് ചെയ്തവരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി പ്രസിഡന്റ് ജെപി നദ്ദ, കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി തുടങ്ങിയ അംഗങ്ങളും ഉള്‍പ്പെടുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com