പഞ്ചാബ് അതിർത്തിയിൽ രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ സൈന്യം കൊലപ്പെടുത്തി; സംഭവം തരൺ തരൺ സെക്ടറിൽ

അന്താരാഷ്ട്ര അതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പാക് സ്വദേശികളെയാണ് അതിർത്തി രക്ഷാസേന വെടിവച്ച് കൊലപ്പെടുത്തിയത്.
Army kills two Pakistani infiltrators at the Punjab border
പഞ്ചാബ് അതിർത്തിയിൽ രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ സൈന്യം കൊലപ്പെടുത്തി
Published on: 
Updated on: 

പഞ്ചാബ്: പഞ്ചാബിലെ തരൺ തരൺ സെക്ടറിൽ ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പാക് സ്വദേശികളെ അതിർത്തി രക്ഷാസേന വെടിവച്ച് കൊലപ്പെടുത്തി. തരൺ തരൺ സെക്ടറിലെ രാ ജോകെ അതിർത്തി ഔട്ട്പോസ്റ്റിന് സമീപമാണ് സംഭവം.

പാകിസ്ഥാൻ ഭാഗത്തുനിന്നും മൂന്ന് നുഴഞ്ഞുകയറ്റക്കാർ ഇന്ത്യൻ അതിർത്തിക്കുള്ളിലേക്ക് കടക്കാൻ ശ്രമിക്കുന്നത് ബിഎസ്എഫ് സൈനികരുടെ ശ്രദ്ധയിൽപ്പെട്ടു. ഇവരോട് പിന്തിരിയാൻ ആവശ്യപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയെങ്കിലും, അത് അവഗണിച്ച് മുന്നോട്ട് നീങ്ങിയതിനെ തുടർന്നാണ് സൈന്യം വെടിയുതിർത്തത്.

Army kills two Pakistani infiltrators at the Punjab border
ഗ്യാനേഷ് കുമാറിനെതിരെ രാജ്യതലസ്ഥാനത്ത് വൻ പ്രതിഷേധം; എം.എ. ബേബി അടക്കമുള്ള നേതാക്കൾ അറസ്റ്റിൽ

വെടിവയ്പ്പിൽ രണ്ട് പാക് നുഴഞ്ഞുകയറ്റക്കാർ കൊല്ലപ്പെടുകയും ഒരാൾ തിരികെ പാകിസ്ഥാനിലേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിന് ശേഷം പ്രദേശത്ത് ബിഎസ്എഫ് അതീവ ജാഗ്രത പ്രഖ്യാപിക്കുകയും വിശദമായ തിരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Army kills two Pakistani infiltrators at the Punjab border
ആക്രമണത്തിനിടെ തനിക്ക് ധൈര്യം നൽകിയത് എന്താണെന്ന് മോദിയോട് വിശദീകരിച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ; പൈലറ്റിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി
News Malayalam 24x7
newsmalayalam.com