നിരാഹാര സമരം 19ാം ദിവസത്തിൽ; സോനം വാങ്ചുകിനെ സന്ദർശിച്ച് അരവിന്ദ് കെജ്‌‌രിവാൾ

ഡൽഹി ഹൈക്കോടതി വാങ്ചുകിന്റെ ആരോഗ്യനില ദിവസേന പരിശോധിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകി....
നിരാഹാര സമരം 19ാം ദിവസത്തിൽ; സോനം വാങ്ചുകിനെ സന്ദർശിച്ച് അരവിന്ദ് കെജ്‌‌രിവാൾ
Source: Screengrab
Published on
Updated on

ഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് നടത്തുന്ന നിരാഹാര സമരം പത്തൊൻപതാം ദിവസത്തിൽ. വാങ്ചുക്കിന്റെ ആരോഗ്യനില മോശമായി തുടരുകയാണ്.

വിഷയത്തിൽ ഇടപെട്ട ഡൽഹി ഹൈക്കോടതി വാങ്ചുകിന്റെ ആരോഗ്യനില ദിവസേന പരിശോധിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകി. എല്ലാ ജീവനും വിലപ്പെട്ടതാണെന്നും കോടതി നിർദേശിച്ചു. ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടെന്നും സമരം തുടരാനുള്ള ആരോഗ്യം ശേഷിക്കുന്നുണ്ടെന്നും വീഡിയോ സന്ദേശത്തിൽ സോനം വാങ്ചുക് അറിയിച്ചിരുന്നു. നിരാഹാര സമരം അവസാനിപ്പിക്കാൻ അഭ്യർഥിച്ച പ്രതിപക്ഷ പാർട്ടി നേതാക്കളോട് ഇരുപതാം തീയതി നടക്കുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാൻ വാങ്ചുക് ആവശ്യപ്പെട്ടു.

നിരാഹാര സമരം 19ാം ദിവസത്തിൽ; സോനം വാങ്ചുകിനെ സന്ദർശിച്ച് അരവിന്ദ് കെജ്‌‌രിവാൾ
45 മിനിറ്റ് കൊണ്ട് ലക്ഷദ്വീപിലെത്താം; സീ പ്ലെയിൻ സർവീസ് ഈ മാസം 19 മുതൽ

വാങ്ചുകിന് പിന്തുണയുമായി ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് സമരവേദിയിലെത്തി. "എല്ലാ വർഷവും ചോദ്യപേപ്പറുകൾ ചോരുകയും അതിന്റെ ദുരിതം അനുഭവിക്കേണ്ടി വരുന്നത് യുവാക്കളുമാണ്. വിദ്യാർഥികളുടെയും വാങ്‌ചുകിന്റെയും വാക്കുകൾക്ക് ചെവികൊടുക്കണമെന്ന് ഞാൻ സർക്കാരിനോട് അഭ്യർഥിക്കുന്നു," കെജ്രിവാൾ പ്രതിഷേധത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

പ്രതിപക്ഷ നേതാവ് പിണറായി വിജയനും വാങ്ചുകിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചു. വാങ്‌ചുക്കിന്റെ ആരോഗ്യനില ഗുരുതരമാകുന്നതിൽ ആശങ്കയെന്ന് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ കുറിച്ചു. വിദ്യാർഥികളുടെ കണ്ണീരിനോട് മാത്രമല്ല, പോരാളിയുടെ ജീവനോടും കേന്ദ്ര സർക്കാരിന് അവഗണനയെന്നും പിണറായി വിജയൻ പ്രതികരിച്ചു.

News Malayalam 24x7
newsmalayalam.com