

അസം: ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റേത് കൊലപാതകമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. എസ്‌ഐടി അന്വേഷണം നീങ്ങുന്നത് ശരിയായ ദിശയിലാണെന്നും എസ്‌ഐടിയെ വിമര്‍ശിച്ചു കൊണ്ട് അന്വേഷണം അട്ടിമറിക്കരുതെന്ന് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. അസം നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുമെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
'ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റേത് മനഃപൂര്‍വമല്ലാത്ത നരഹത്യയല്ലെന്നും അത് കൃത്യമായി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നും പ്രാഥമിക അന്വേഷണത്തില്‍ തന്നെ അസം പൊലീസിന് വ്യക്തമായിരുന്നു,' ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
സുബീന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സെപ്തംബര്‍ 19ന് സിംഗപ്പൂരിലെ സ്വിമ്മിങ് പൂളില്‍ വച്ചാണ് 52 കാരനായ ഗാര്‍ഗ് മരിച്ചത്. അപകട മരണമാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ സുബീന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തില്‍ അന്ന് സിംഗപ്പൂരിലുണ്ടായിരുന്ന ഗാര്‍ഗിന്റെ അനുയായികള്‍ അടക്കമുള്ളവരെ അസം പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
കേസില്‍ ഇതുവരെ ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും 252 സാക്ഷികളെ വിസ്തരിച്ചതായും കേസുമായി ബന്ധപ്പെട്ട് 29 വസ്തുക്കള്‍ പിടിച്ചെടുത്തതായും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
'അറസ്റ്റിലായവരില്‍ ഒരാള്‍ ഗാര്‍ഗിനെ കൊലപ്പെടുത്തുകയും മറ്റേയാള്‍ സഹായിക്കുകയുമായിരുന്നു. അഞ്ചോളം പേര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.