"ബിജെപിയെ നേരിട്ട് എതിര്‍ക്കാനുള്ള പ്രയാസം, അല്ലാതെന്ത്"; ടിവികെയെ പരിഹസിച്ച് ഡിഎംകെ

കോണ്‍ഗ്രസുമായി ദീര്‍ഘകാല ബന്ധം ലക്ഷ്യമിട്ടുള്ളതാണ് ടിവികെ നീക്കം
"ബിജെപിയെ നേരിട്ട് എതിര്‍ക്കാനുള്ള പ്രയാസം, അല്ലാതെന്ത്"; ടിവികെയെ പരിഹസിച്ച് ഡിഎംകെ
Published on
Updated on

ചെന്നൈ: കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കാനുള്ള ടിവികെ തീരുമാനത്തെ പരിഹസിച്ച് ഡിഎംകെ. ബിജെപിയെ നേരിട്ട് എതിര്‍ക്കാന്‍ മടിയുള്ളത് കാരണമാകും സീറ്റ് ഏറ്റെടുക്കാതെ ഒഴിഞ്ഞതെന്ന് ഡിഎംകെ വക്താവ് ശരവണന്‍ പരിഹസിച്ചു.

കഴിഞ്ഞ ദിവസമാണ് രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് നല്‍കി ടിവികെ നേതാവും മുഖ്യമന്ത്രിയുമായ വിജയ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസുമായി ദീര്‍ഘകാല ബന്ധം ലക്ഷ്യമിട്ടുള്ളതാണ് ടിവികെ നീക്കം എന്നാണ് സൂചന.

"ബിജെപിയെ നേരിട്ട് എതിര്‍ക്കാനുള്ള പ്രയാസം, അല്ലാതെന്ത്"; ടിവികെയെ പരിഹസിച്ച് ഡിഎംകെ
"എന്നെ കോണ്‍ഗ്രസ് പ്രസിഡന്റായി തീരുമാനിച്ചെങ്കില്‍ ഞാന്‍ അത് നിരസിക്കുമായിരുന്നോ?"; വിവാദത്തിന് തിരികൊളുത്തി അശോക് ഗെഹ്‌ലോട്ട്

ഇതോടെയാണ് വിമര്‍ശനവുമായി ഡിഎംകെ രംഗത്തെത്തിയത്. ടിവികെ രാജ്യസഭയിലേക്ക് പോയാല്‍ എല്ലാ വിഷയത്തിലും കൃത്യമായ നിലപാട് വ്യക്തമാക്കേണ്ടി വരും. അതിനപ്പുറം, ബിജെപിയെ നേരിട്ട് എതിര്‍ക്കേണ്ടി വരും. അതുകൊണ്ടാണ് ടിവികെയില്‍ നിന്ന് ആരേയും തിരഞ്ഞെടുക്കാതിരുന്നത് എന്ന് ശരവണന്‍ എക്‌സില്‍ കുറിച്ചു.

മുഖ്യമന്ത്രി വിജയ് ബിജെപിയെ എതിര്‍ക്കുന്നില്ലെന്നും നരേന്ദ്ര മോദിക്കെതിരെ ശബ്ദമുയര്‍ത്തുന്നില്ലെന്നും ആദ്യം മുതല്‍ ഡിഎംകെ ആരോപിക്കുന്നുണ്ട്. ഇതേ കാര്യം തന്നെയാണ് രാജ്യസഭാ സീറ്റ് വിഷയത്തിലും ഡിഎംകെ ആരോപിച്ചത്.

അണ്ണാഡിഎംകെ എംപിയായിരുന്ന സി.വി. ഷണ്‍മുഖം രാജിവെച്ച ഒഴിവിലേക്കാണ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചതിനു പിന്നാലെയാണ് ഷണ്‍മുഖം രാജ്യസഭാ അംഗത്വം രാജിവെച്ചത്. ഈ മാസം 18 നാണ് തെരഞ്ഞെടുപ്പ്. പാര്‍ലമെന്റില്‍ അക്കൗണ്ട് തുറക്കാന്‍ ടിവികെയ്ക്ക് ലഭിച്ച അവസരമാണ് വിജയ് വേണ്ടെന്നു വെച്ചത്. ടിവെക നേതാക്കളില്‍ ആര്‍ക്കെങ്കിലും അവസരം നല്‍കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു.

ടിവികെയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് നല്‍കിയ പിന്തുണയ്ക്കുള്ള ഉപകാരസ്മരണയാണ് രാജ്യസഭാ സീറ്റ് വിട്ടുനല്‍കിയത് എന്നാണ് വിലയിരുത്തല്‍. പ്രവീണ്‍ ചക്രവര്‍ത്തിയാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി.

"ബിജെപിയെ നേരിട്ട് എതിര്‍ക്കാനുള്ള പ്രയാസം, അല്ലാതെന്ത്"; ടിവികെയെ പരിഹസിച്ച് ഡിഎംകെ
"ധർമേന്ദ്ര പ്രധാൻ ശനിയാഴ്ചയ്ക്കകം രാജിവയ്ക്കണം"; നിലപാട് ആവർത്തിച്ച് സിജെപി

കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇരട്ടിനേട്ടമാണ്. വര്‍ഷങ്ങളായി തമിഴ്‌നാട്ടില്‍ സര്‍ക്കാരിന്റെ ഭാഗമാകാതിരുന്ന കോണ്‍ഗ്രസിന് രണ്ട് മന്ത്രിമാരും ഇപ്പോള്‍ ഒരു എംപി സ്ഥാനവും കൂടി ലഭിക്കുകയാണ്. രണ്ട് പതിറ്റാണ്ടോളം നീണ്ട ബന്ധം ഉപേക്ഷിച്ച് രാഷ്ട്രീയ നേട്ടത്തിനു വേണ്ടി മറുകണ്ടം ചാടിയ കോണ്‍ഗ്രസിനെ ഡിഎംകെ രാഷ്ട്രീയ ശത്രുവായും പ്രഖ്യാപിച്ചു.

മാത്രമല്ല, ഇന്ന് ഇന്‍ഡ്യാ മുന്നണിയുടെ നിര്‍ണായക യോഗം നടക്കാനിരിക്കുകയാണ്. യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഡിഎംകെ നേരത്തേ അറിയിച്ചിരുന്നു. ഡിഎംകെയുടെ പിന്മാറ്റം സഖ്യത്തിന് വലിയൊരു തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. 23 പാര്‍ട്ടികള്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

തമിഴ്നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സഖ്യത്തിന്റെ മുന്നേറ്റം നിലനിര്‍ത്താന്‍ ടിവികെയ്ക്ക് സാധിക്കുമെന്നാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്. ടിവികെ ഇതുവരെ ഔദ്യോഗികമായി ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമായിട്ടില്ല.

ഇന്‍ഡ്യ സഖ്യത്തില്‍ ചേരുന്നതുമായി ബന്ധപ്പെട്ട്, പാര്‍ട്ടിയുടെ ജോയിന്റ് ജനറല്‍ സെക്രട്ടറി സി.ടി.ആര്‍. നിര്‍മ്മല്‍ കുമാര്‍ പ്രതികരിച്ചത് വിഷയത്തില്‍ മുഖ്യമന്ത്രി വിജയ് അന്തിമ തീരുമാനമെടുക്കുമെന്നാണ്.

News Malayalam 24x7
newsmalayalam.com