

ഡൽഹി: അയോധ്യ രാമക്ഷേത്ര സംഭാവന ക്കൊള്ളയിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. 7000 പേജ് ഉള്ള കുറ്റപത്രം ആണ് കോടതിയിൽ സമർപ്പിച്ചത്.
അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിൽ ക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിയുടെയും ട്രസ്റ്റ് മുൻ അംഗം അനിൽ മിശ്രയുടെയും പേരുകൾ പരാമർശിക്കുന്നില്ല എന്നാണ് വിവരം. കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞതായി പ്രത്യേക അന്വേഷണ സംഘം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
സിസിടിവി പരിശോധനയിലൂടെ കണ്ടെത്തിയത് 105 ലധികം മോഷണങ്ങളാണ് കണ്ടെത്തിയതെന്ന് എസ്ഐടി സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയിൽ എസ്ഐടി ഇതുവരെ നടത്തിയ അറസ്റ്റുകൾ, ശേഖരിച്ച തെളിവുകൾ എന്നിവയെപ്പറ്റിയുള്ള വിശദവിവരങ്ങളാണ് കോടതിയെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ കുറ്റപത്രവും സമർപ്പിച്ചിരിക്കുന്നത്.
ഭണ്ഡാരം സൂക്ഷിച്ചിരിക്കുന്ന മുറിയിലെ സിസിടിവി കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധനകൾ നടന്നത്. പ്രതികൾ 105 തവണ പണം മോഷ്ടിക്കുന്നത് കണ്ടെത്തിയെന്നാണ് തൽസ്ഥിതി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.