

ബംഗളൂരു: കർണാടകയിലെ ഇന്ദി മണ്ഡലത്തിലെ എംഎൽഎ കോൺഗ്രസിലെ യശ്വന്തരായ ഗൗഡ പാട്ടീലാണ് രാജിവച്ചത്. താലൂക്കിനെ വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കാത്തത്തിൽ പ്രതിഷേധിച്ചാണ് രാജി.
വിജയാപുര ജില്ലയിലെ മറ്റ് താലൂക്കുകളെ വരൾച്ചാ ബാധിത പട്ടികയിൽ ഉൾപ്പെടുത്തിയപ്പോൾ ഇന്ദി, ചഡ്ചൻ താലൂക്കുകളെ ഒഴിവാക്കിയതിൽ കർഷകർ വലിയ പ്രതിസന്ധി നേരിടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണകക്ഷി എംഎൽഎ ആയിരുന്നിട്ടും തൻ്റെ ആവശ്യങ്ങൾക്ക് സർക്കാർ വില നൽകുന്നില്ലെന്ന് ആരോപിച്ചാണ് രാജി.
രാജി കത്ത് എംഎൽഎ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും സ്പീക്കറുടെ ഓഫീസിനും കൈമാറി. മുൻപ് ഓഗസ്റ്റ് മാസത്തിൽ മന്ത്രിസഭാ വിപുലീകരണ വേളയിൽ സ്ഥാനം ലഭിക്കാത്തതിനെ തുടർന്ന് അദ്ദേഹം രാജിവെച്ചിരുന്നെങ്കിലും പിന്നീട് പാർട്ടി നേതൃത്വം ഇടപെട്ട് പിന്തിരിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും രാജി സമർപ്പിച്ചത്.