മതപരിവര്‍ത്തനം ആരോപിച്ച് ഒഡീഷയിൽ മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ബജ്റംഗ്ദള്‍ പ്രവര്‍ത്തക പ്രവർത്തകർ ആക്രമിച്ചു. ജലേശ്വരം ഗംഗാധർ ഗ്രാമത്തിൽ വച്ചാണ് വൈദികൻ അടക്കമുള്ള കന്യാസ്ത്രീകളെ 70 അംഗസംഘം ആക്രമിച്ചത്.
ആഗസ്റ്റ് ആറിന് രാത്രി ഒൻപത് മണിയോടുകൂടിയായിരുന്നു ആക്രമണം. ഫാദര്‍ ലിജോ നിരപ്പോല്‍, ഫാദര്‍ ജോജോ എന്നീ രണ്ട് കത്തോലിക്ക വൈദികർക്കും രണ്ട് കന്യാസ്ത്രീകള്‍ക്കുമാണ് മർദനമേറ്റത്. അതിക്രമത്തിനിരയായ വൈദികരും കന്യാസ്ത്രീകളും മലയാളികളാണ്.
മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. ഇതിൽ ഒരു വൈദികന്‍റെ ഫോണ്‍ അക്രമികള്‍ കൊണ്ടുപോയി. സ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികള്‍ക്കുനേരെയും കയ്യേറ്റമുണ്ടായി. സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.