സ്വിമ്മിങ് പൂളില്‍ നിന്ന് ഷോക്കേറ്റു; ബെംഗളൂരുവില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വിദേശികള്‍ക്ക് ദാരുണാന്ത്യം

ഒരു ഹോട്ടല്‍ ജീവനക്കാരനും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്
സ്വിമ്മിങ് പൂളില്‍ നിന്ന് ഷോക്കേറ്റു; ബെംഗളൂരുവില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വിദേശികള്‍ക്ക് ദാരുണാന്ത്യം
Published on: 
Updated on: 

ബെംഗളൂരു: സ്വിമ്മിങ് പൂളില്‍ നിന്ന് ഷോക്കേറ്റ് രണ്ട് വിദേശികള്‍ മരിച്ചു. ബെംഗളൂരുവിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് ദാരുണമായ സംഭവം നടന്നത്. അപകടത്തില്‍ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ബെംഗളൂരുവിലെ കൊണാര്‍ഡ് ഹോട്ടലില്‍ വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. ജര്‍മനി, സ്ലോവാക്യയില്‍ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മരണപ്പെട്ടത്. പരിക്കേറ്റ യുഎസ് പൗരന്‍ ചികിത്സയിലാണ്. ഷോക്കേറ്റവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇദ്ദേഹത്തിനു ഷോക്കേറ്റത്. ഒരു ഹോട്ടല്‍ ജീവനക്കാരനും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.

ജര്‍മനിയില്‍ നിന്നെത്തിയ അലക്‌സാണ്ടര്‍ മാക്‌സ്മില്യന്‍ തീസ് (57), സ്ലോവാക്യന്‍ പൗരന്‍ ജൂരറ്റ് ഹോര്‍വാട്ട് (45) എന്നിവരാണ് മരിച്ചത്. ലുഫ്താന്‍സ എയര്‍ലൈന്‍സിലെ ജീവനക്കാരനാണ് അലക്‌സാണ്ടര്‍. ഐബിഎമ്മിലെ പ്രൊജക്ട് മാനേജരാണ് ജൂരറ്റ്.

സ്വിമ്മിങ് പൂളില്‍ നിന്ന് ഷോക്കേറ്റു; ബെംഗളൂരുവില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വിദേശികള്‍ക്ക് ദാരുണാന്ത്യം
"പ്രസവത്തിനായി എത്തിയ യുവതി ഡോക്ടറെ കാത്തിരുന്നത് നാല് മണിക്കൂർ"; അട്ടപ്പാടിയിലെ നവജാത ശിശുവിൻ്റെ മരണത്തിൽ ആശുപത്രിക്കെതിരെ കുടുംബം

അപകടത്തെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും പൂര്‍ണമായി സഹകരിക്കുമെന്നും കൊണാര്‍ഡ് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു.

ഷോക്കേറ്റ നാല് പേരെയാണ് മണിപ്പാല്‍ ഹോസ്പിറ്റലില്‍ എത്തിച്ചത്. ഇവരില്‍ ജര്‍മന്‍ പൗരന്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍ ജീവന്‍രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സ്ലോവാക്യന്‍ പൗരന്‍ മരണത്തിന് കീഴടങ്ങി.

ഹോട്ടലിലെ മൂന്നാം നിലയിലുള്ള സ്വിമ്മിങ് പൂളില്‍ വെച്ചാണ് ഷോക്കേറ്റത്.