പഞ്ചാബ് മുഖ്യമന്ത്രി നിയമസഭയിൽ മദ്യപിച്ച് എത്തിയെന്ന് ആരോപണം; ടെസ്റ്റിന് വിധേയമാകണമെന്ന് പ്രതിപക്ഷം

പഞ്ചാബ് നിയമസഭയിൽ തൊഴിലാളി ദിന സമ്മേളനത്തിനിടെ മുഖ്യമന്ത്രി ഭഗവന്ത് മാൻ മദ്യപിച്ച നിലയിൽ സഭയിലെത്തിയെന്നാണ് ആക്ഷേപം
Opposition Seeks Alcohol Test For Bhagwant Mann
പഞ്ചാബ് മുഖ്യമന്ത്രി നിയമസഭയിൽ മദ്യപിച്ചു?
Published on
Updated on

പഞ്ചാബ്: പഞ്ചാബ് നിയമസഭയിൽ തൊഴിലാളി ദിന സമ്മേളനത്തിനിടെ മുഖ്യമന്ത്രി ഭഗവന്ത് മാൻ മദ്യപിച്ച നിലയിൽ സഭയിലെത്തിയെന്ന് ആക്ഷേപം. മുഖ്യമന്ത്രി മദ്യപിച്ചാണ് നിയമസഭയിലെത്തിയതെന്ന് കോൺഗ്രസ് എംഎൽഎ ആരോപിച്ചതോടെയാണ് പ്രശ്നം ഉടലെടുത്തത്.

എല്ലാ എംഎൽഎമാരും ആൽക്കഹോൾ ടെസ്റ്റിന് വിധേയരാകണമെന്ന് പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബജ്‌വ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉയർന്നിരിക്കുന്നതിനാൽ എല്ലാവരും പരിശോധനയ്ക്ക് വിധേയമാകണമെന്നും അദ്ദേഹം പറഞ്ഞു.

Opposition Seeks Alcohol Test For Bhagwant Mann
വോട്ടെണ്ണൽ കേന്ദ്രത്തിൽ നാടകീയ രംഗങ്ങൾ; കൊൽക്കത്തയിൽ മീറ്റിങ് ചേരുന്നതിന് പൊലീസ് വിലക്ക്

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ശിരോമണി അകാലിദളും രംഗത്തെത്തി. നിയമസഭയിൽ നിന്നുള്ള വീഡിയോകൾ പുറത്തുവിടണമെന്ന് അവർ ആവശ്യപ്പെട്ടു.തൊഴിലാളി ദിനത്തിൽ മദ്യപിച്ച ശേഷം ഭഗവന്ത് മാൻ നിയമസഭയിലെത്തിയത് ലജ്ജാകരമാണെന്ന് അകാലിദൾ പറഞ്ഞു.

മെയ് 1 ന് തൊഴിലാളി ദിനത്തോട് അനുബന്ധിച്ചാണ് ആം ആദ്മി സർക്കാർ വിധാൻ സഭയിൽ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടിയത്.

Opposition Seeks Alcohol Test For Bhagwant Mann
ഗതാഗതക്കുരുക്കില്ലാതെ വാഹനങ്ങൾക്ക് കടന്നുപോകാം; രാജ്യത്തെ ആദ്യത്തെ തടസരഹിത ടോൾ പ്ലാസ സൂറത്തിനടുത്ത്
News Malayalam 24x7
newsmalayalam.com