"പ്രതിപക്ഷ വോട്ടർമാരെ ഒഴിവാക്കിയാൽ ഫലപ്രഖ്യാപനത്തിൽ എന്ത് അത്ഭുതം സംഭവിക്കാനാണ്?"; ബിജെപിക്കെതിരെ ആരോപണവുമായി മാണിക്കം ടാഗോർ എംപി

"പ്രതിപക്ഷത്തെ 65 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയാൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിൽ എന്ത് അത്ഭുതം സംഭവിക്കാനാണ്"
മാണിക്കം ടാഗോർ എംപി
മാണിക്കം ടാഗോർ എംപിSource: Screengrab
Published on

ബിഹാർ: ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസ് എംപി മാണിക്കം ടാഗോർ. പ്രതിപക്ഷത്തെ 65 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയാൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിൽ എന്ത് അത്ഭുതം സംഭവിക്കാനാണെന്ന് മാണിക്കം ടാഗോർ എക്സ് പോസ്റ്റിൽ കുറിച്ചു. കളി തുടങ്ങുന്നതിന് മുൻപ് വിജയിയെ പ്രഖ്യാപിച്ചാൽ അതിൽ എന്ത് ജനാധിപത്യമാണുള്ളത് എന്നും മാണിക്കം ടാഗോറിന്റെ എക്സ് പോസ്റ്റിൽ പറയുന്നു.

രണ്ട് ഘട്ടമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. 46 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. ലീഡ് നിലയിൽ എൻഡിഎ കേവലഭൂരിപക്ഷം കടന്നിട്ടുണ്ട്. ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന മേഖലയിൽ ഇതിനകം 51 സീറ്റിൽ എൻഡിഎ ലീഡ് ചെയ്യുന്നുണ്ട്.

മാണിക്കം ടാഗോർ എംപി
കേവലഭൂരിപക്ഷവും കടന്ന് എൻഡിഎ; കരുത്തോടെ ആർജെഡി

വോട്ടെണ്ണൽ ദിനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിലുണ്ട്. വിജയാഹ്ലാദ പ്രകടനങ്ങൾക്കും ആഘോഷങ്ങൾക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സിആർപിഎഫ് ഉൾപ്പെടെ സേനകൾ സുരക്ഷാ ചുമതലയിലുണ്ടെന്നും ഗയ എസ്എസ്പി ആനന്ദ് കുമാര്‍ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com