വിജയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും, 80 സീറ്റുകളും; വാഗ്ദാനവുമായി ബിജെപി

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരു പാർട്ടികളും തമ്മിലുള്ള ചർച്ചകൾ അവസാന ഘട്ടത്തിലേക്ക് കടന്നതായി വൃത്തങ്ങൾ അറിയിച്ചു
വിജയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും, 80 സീറ്റുകളും; വാഗ്ദാനവുമായി ബിജെപി
Source: X
Published on
Updated on

വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയിക്കുകയാണെങ്കിൽ തമിഴ്‌നാട് ഉപമുഖ്യമന്ത്രി സ്ഥാനം തമിഴഗ വെട്രി കഴകം മേധാവി വിജയ്ക്ക് നൽകുമെന്നറിയിച്ച് ബിജെപി പാർട്ടി വൃത്തങ്ങൾ. ടിവികെയ്ക്ക് 80 സീറ്റുകളും ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരു പാർട്ടികളും തമ്മിലുള്ള ചർച്ചകൾ അവസാന ഘട്ടത്തിലേക്ക് കടന്നതായി വൃത്തങ്ങൾ അറിയിച്ചു.

ഈ നീക്കം യാഥാർഥ്യമാവുകയാണെങ്കിൽ വോട്ട് വിഹിതത്തിലെ ചെറിയ മാറ്റങ്ങൾ പോലും പലപ്പോഴും കടുത്ത മത്സരമുള്ള മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് കണക്കുകൂട്ടലുകളെ മാറ്റിമറിച്ചേക്കാം. ചർച്ചകളിൽ നിർണായക വിഷയമായി തുടരുന്ന മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടുള്ള ചർച്ചകൾ തുടരുന്നതായും വൃത്തങ്ങൾ അറിയിച്ചു.

വിജയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും, 80 സീറ്റുകളും; വാഗ്ദാനവുമായി ബിജെപി
പിഎൻജി കണക്ഷനുള്ളവർക്ക് ഇനി എൽപിജി ഇല്ലെന്ന് കേന്ദ്രം

നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യേയും പാർട്ടിയെയും എൻ‌ഡി‌എ കുടക്കീഴിൽ കൊണ്ടുവരുവാനുള്ള തീവ്ര ശ്രമമാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തിനുശേഷം വിജയ്‌യുടെ രാഷ്ട്രീയ സംഘടനയായ തമിഴഗ വെട്രി കഴകം അതിവേഗം ശ്രദ്ധ നേടുന്നതിനാൽ വിജയുമായി ചർച്ച നടത്താൻ ബിജെപി എല്ലാ മാർഗവും അന്വേഷിച്ച് വരികയാണ്. വിജയ്‌ ആരാധകരുടെ വോട്ട് കൂടി ലക്ഷ്യമിട്ടാണ് ബിജെപി സഖ്യത്തിന് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. തമിഴ്‌നാട്ടിലുടനീളം അദ്ദേഹത്തിന് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വളരെ ചെറിയ പിന്തുണ പോലും നിർണായക പങ്ക് വഹിക്കുമെന്നാണ് ബിജെപിയുടെ വിശ്വാസം.

പല മണ്ഡലങ്ങളിലും രണ്ട് ശതമാനം വോട്ടുകൾക്ക് പോലും വിജയത്തിൻ്റെ ദിശ മാറ്റാൻ കഴിയുമെന്ന് ബിജെപി നേതാക്കൾ കരുതുന്നതായും വൃത്തങ്ങൾ പറയുന്നു.

വിജയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും, 80 സീറ്റുകളും; വാഗ്ദാനവുമായി ബിജെപി
പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് ജയിൽ മോചിതനായി

അതേസമയം, എൻഡിഎയുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യത വിജയ്‌യുടെ അടുത്ത ഉപദേഷ്ടാക്കളിൽ ചിലർക്കിടയിൽ അസ്വസ്ഥത സൃഷ്ടിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അത്തരമൊരു നീക്കം അദ്ദേഹം പുതുതായി ആരംഭിച്ച രാഷ്ട്രീയ വേദിയുടെ വിശ്വാസ്യതയെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ അംഗങ്ങളിൽ പലർക്കും ആശങ്കയുള്ളതായും റിപ്പോർട്ടുകൾ പറയുന്നു. തമിഴ്‌നാട്ടിലെ രാഷ്ട്രീയ രംഗത്ത് ഒരു പുതിയ ബദലായി തൻ്റെ പാർട്ടിയെ അവതരിപ്പിച്ചും സ്വതന്ത്ര പ്രതിച്ഛായ ഉയർത്തിക്കാട്ടിയുമാണ് വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതെന്നതാണ് ആശങ്കയ്ക്ക് പ്രധാന കാരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com