കഫ് സിറപ്പ് വിൽപ്പനയിൽ കർശന നിയന്ത്രണങ്ങൾ വരുത്താൻ കേന്ദ്രം; 30 ദിവസം വരെ പൊതുജനങ്ങൾക്ക് അഭിപ്രായമറിയിക്കാം

വിജ്ഞാപനം നടപ്പിലായാൽ ഡോക്ടറുടെ കുറിപ്പില്ലാതെ കഫ് സിറപ്പുകൾ മെഡിക്കൽ ഷോപ്പുകളിൽ നിന്നും ലഭിക്കില്ല.
പ്രതീകാത്മക-ചിത്രം
Source: Freepik
Published on
Updated on

ഡൽഹി: രാജ്യത്ത് കഫ് സിറപ്പ് വിൽപനയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാരിൻ്റെ തീരുമാനം. ഡ്രഗ് റൂൾസിലെ ഷെഡ്യൂൾ കെ ലിസ്റ്റിൽ നിന്നും സിറപ്പ് രൂപത്തിലുള്ള മരുന്നുകൾ നീക്കം ചെയ്ത് കരട് വിജ്ഞാപനം പുറത്തിറക്കി. വിജ്ഞാപനത്തിൽ 30 ദിവസം വരെ പൊതുജനങ്ങൾക്ക് അഭിപ്രായമറിയിക്കാൻ അവസരമുണ്ട്. മധ്യപ്രദേശിൽ വിശാംഷം അടങ്ങിയ കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ചതിന് പിന്നാലെയാണ് വിൽപ്പനയിൽ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ കേന്ദ്രം തീരുമാനിച്ചത്. 1945 ലെ ഡ്രഗ് റൂൾസിൽ ഭേദഗതി വരുത്താൻ മന്ത്രാലയം ഒരു കരട് വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്.

പ്രതീകാത്മക-ചിത്രം
തമിഴ്‌നാട്ടിൽ പോരാട്ടം ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ; വിജയ്‌യുടെ അവകാശവാദം തള്ളി ഉദയനിധി

മെഡിക്കൽ ഉൽപ്പന്നങ്ങളുടെ ഒരു വിഭാഗത്തിൽ നിന്ന് ചുമ "സിറപ്പുകൾ" നീക്കം ചെയ്യാനും, ജനറൽ സ്റ്റോറുകൾക്ക് അത്തരം ഉൽപ്പന്നങ്ങൾ വിൽക്കാൻ അനുവദിക്കുന്ന വിൽപ്പന-ലൈസൻസിംഗ് നിയമങ്ങളിൽ നിന്ന് ഇവയെ ഒഴിവാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഡിസംബർ 29 ന് പുറപ്പെടുവിച്ച നിയമങ്ങളിലെ ഷെഡ്യൂൾ കെ പരിഷ്കരിക്കുന്നതിനുള്ള വിജ്ഞാപനം 30 ദിവസത്തേക്ക് പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ സ്വീകരിക്കാൻ സജ്ജമാണ്. നിലവിൽ പട്ടികയിൽ സിറപ്പുകൾ, ലോസഞ്ചുകൾ, ഗുളികകൾ, ചുമയ്ക്കുള്ള ഗുളികകൾ എന്നിവയ്‌ക്കൊപ്പം വേദന സംഹാരി ബാം, ആന്റാസിഡ്, കോട്ടൺ കമ്പിളി, ബാൻഡേജ്, ശിശുക്കൾക്കുള്ള ഗ്രൈപ്പ് വാട്ടർ, സ്കിൻ ഓയിന്റ്മെന്റ്, ബേൺ ഓയിന്റ്മെന്റ്, ടിഞ്ചർ അയഡിൻ, 100 മില്ലിയിൽ കൂടാത്ത കൂടാത്ത മെർക്കുറോക്രോം കുപ്പികൾ എന്നിവ ഉൾപ്പെടുന്നു.

പ്രതീകാത്മക-ചിത്രം
'പുകവലി പോക്കറ്റിനും ഹാനികരം'; ഫെബ്രുവരി മുതൽ സിഗരറ്റിന് വിലകൂടും

വിജ്ഞാപനം നടപ്പിലായാൽ ഡോക്ടറുടെ കുറിപ്പില്ലാതെ കഫ് സിറപ്പുകൾ മെഡിക്കൽ ഷോപ്പുകളിൽ നിന്നും ലഭിക്കില്ല. ടാബ്‍ലെറ്റുകൾ വിൽക്കുംപോലെ എളുപ്പത്തിൽ സിറപ്പുകൾ വിൽക്കാനാകില്ല. കർശന നിയമങ്ങൾ നിർമാണത്തിലും പാലിക്കണം. മധ്യപ്രദേശിൽ കുട്ടികൾ മരിച്ച സംഭവത്തെ തുടർന്ന് പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നേരത്തെ നിർദേശം നൽകിയിരുന്നു. മരുന്ന് നിർമാണത്തിനായുള്ള അസംസ്കൃത വസ്തുക്കളും സംയുക്തങ്ങളും പരിശോധിക്കണം. ഓരോ ബാച്ച് മരുന്ന് ബാച്ചും അം​ഗീകൃത ലബോറട്ടറികളിൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഇതിന്റെ രജിസ്റ്റർ സൂക്ഷിക്കണം. സംസ്ഥാനത്തെ ഡ്ര​ഗ് കണ്‍ട്രോളർമാർ ഇത് ഉറപ്പാക്കണമെന്നും ബോധവൽക്കരണം ശക്തമാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com