ഛത്തീസ്‌ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; ആറ് പേര്‍ മരിച്ചു

ഛത്തീസ്‌ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; ആറ് പേര്‍ മരിച്ചു

പാസഞ്ചര്‍ ട്രെയിന്‍ ജയ്‌റാംനഗര്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്ന ഗുഡ്‌സ് ട്രെയിനില്‍ ചെന്നിടിക്കുകയായിരുന്നു.
Published on

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. ആറ് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകൾ. പാസഞ്ചര്‍ ട്രെയിന്‍ ജയ്‌റാം നഗര്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്ന ഗുഡ്‌സ് ട്രെയിനില്‍ ചെന്നിടിക്കുകയായിരുന്നു.

കോര്‍ബ പാസഞ്ചര്‍ ട്രെയിനിന്റെ ആദ്യത്തെ കോച്ച് ഗുഡ്‌സ് ട്രെയിനിന് മുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. നിരവധി കോച്ചുകള്‍ പാളം തെറ്റിയിട്ടുണ്ട്.

ഛത്തീസ്‌ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; ആറ് പേര്‍ മരിച്ചു
സ്ത്രീകളുടെ അക്കൗണ്ടില്‍ 30,000 രൂപ, കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതിയും വിളകള്‍ക്ക് കൂടുതല്‍ ബോണസും; വാഗ്ദാന പെരുമഴയുമായി ആര്‍ജെഡി

സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുകയാണ്. അപകടം നടന്നതിന് പിന്നാലെ ഇതു വഴിയുള്ള മറ്റു ട്രെയിനുകള്‍ എല്ലാം താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com