

ഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണത്തിൻ്റെ മറവിൽ 13 കോടി വോട്ടർമാരുടെ വോട്ടവകാശം നിഷേധിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തട്ടിപ്പിനെതിരെ സമരം ശക്തമാക്കാൻ കോക്രോച്ച് ജനതാ പാർട്ടിയുടെ തീരുമാനം. അതിൻ്റെ ഭാഗമായി ഒക്ടോബർ 16ന് വെള്ളിയാഴ്ച ഡൽഹിയിലെ സെൻട്രൽ പാർക്കിൽ 'ലെഹ്രാ ദോ തിരംഗ' ക്യാംപെയ്ൻ സംഘടിപ്പിക്കുമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് 5 മണിക്കാണ് പ്രതിഷേധ പ്രകടനം നടത്തുക.
ഡൽഹി കൊണാട്ട്പ്ലേസിലെ സെൻട്രൽ പാർക്കിലാണ് പതാക വീശൽ പ്രതിഷേധം സിജെപി സംഘടിപ്പിക്കുന്നത്. നേരത്തെ പ്രതിഷേധം വിലക്കിയ ജന്തർമന്തറിൽ ത്രിവർണ പതാക ഉയർത്തിയെന്ന കേസിൽ പാർട്ടി നേതാക്കളായ അശുതോഷ് റങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ എന്നിവരെ അഞ്ച് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.