ചബുവ: അസമിലെ ഗോത്രമേഖലിയിൽ നടക്കുന്ന സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ കുടിയേറ്റത്തിനെതിരെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. കുടിയേറ്റം പത്ത് ശതമാനം കൂടി വർധിച്ചാൽ സംസ്ഥാനത്തെ ബംഗ്ലാദേശിനൊപ്പം ചേർക്കേണ്ടി വരുമെന്നും,അസമിലെ 40 ശതമാനം ജനങ്ങളും ബംഗ്ലാദേശ് വംശജരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി താൻ ഈ കാര്യം പറയുകയാണെന്നും ഹിമന്ത ചൂണ്ടിക്കാട്ടി.
അസമിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ഖെരാനിയിൽ കൂടുതൽ സുരക്ഷാ സേനയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു. രണ്ട് ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു. സംസ്ഥാനത്ത് VGR , PGR മേഖലയിൽ നിന്നും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ഖെറോണി മേഖലയിൽ ഗോത്ര വിഭാഗത്തിൽ നിന്നുള്ളവർ പുറത്ത് നിന്നുള്ളവരുടെ കടകൾക്ക് തീയിട്ടു.കർബി ആംഗ്ലോംഗ് ജില്ലിയിലുണ്ടായ പുതിയ സംഘർഷത്തിൽ രണ്ടു മരണം റിപ്പോർട്ട് ചെയ്തു.
അസമിലെ 38 പൊലീസുകാരുൾപ്പെടെ 45 പരിക്കേറ്റു. രണ്ടു വിഭാഗം പ്രതിഷേധക്കാർ തമ്മിൽ ഏറ്റുമുട്ടിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. ഒരാളെ തീ കൊളുത്തിയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ഗോത്ര വിഭാഗങ്ങളിൽ താമസിക്കുന്ന സ്ഥലങ്ങൾ കയ്യേറിയവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങളായി പ്രതിഷേധം തുടരുന്നതിനിടെയാണ് വീണ്ടും സംഘർഷമുണ്ടായത്.