ശരീരഭാരം കുറയ്ക്കാൻ യൂട്യൂബ് വീഡിയോ കണ്ട് ബോറാക്സ് കഴിച്ചു; തമിഴ്നാട്ടിൽ കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി വീട്ടിൽ തിരിച്ചെത്തിയെങ്കിലും പിന്നീട് ആരോഗ്യം വഷളാവുകയായിരുന്നു
ശരീരഭാരം കുറയ്ക്കാൻ യൂട്യൂബ് വീഡിയോ കണ്ട് ബോറാക്സ് കഴിച്ചു; തമിഴ്നാട്ടിൽ കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
Source:freepik
Published on
Updated on

ശരീരഭാരം കുറയ്ക്കാൻ ബോറാക്സ് (സോഡിയം ടെട്രാബോറേറ്റ് ) കഴിച്ചതിനെ തുടർന്ന് തമിഴ്നാട്ടിലെ സെല്ലൂരിലെ മീനമ്പൽപുരത്ത് 19കാരിയായ കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ദിവസവേതനക്കാരനായ വേൽ മുരുകൻ്റെയും വിജയലക്ഷ്മിയുടെയും മകളായ കലയരസിയാണ് മരിച്ചത്. ഒരു യൂട്യൂബ് ചാനലിലെ വീഡിയോ കണ്ട് ശരീരഭാരം കുറയ്ക്കാനായി ബോറാക്സ് വാങ്ങി കഴിച്ചതാണ് മരണത്തിന് കാരണമായത്.

ജനുവരി 17 ന് യൂട്യൂബ് വീഡിയോയിൽ കണ്ടതനുസരിച്ച് ബോറാക്സ് കഴിച്ചതോടെ പെൺകുട്ടിയ്ക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി വീട്ടിൽ തിരിച്ചെത്തിയെങ്കിലും പിന്നീട് ആരോഗ്യം വഷളാവുകയായിരുന്നു. രാത്രി 11 മണിയോടെ, വീണ്ടും കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.

ശരീരഭാരം കുറയ്ക്കാൻ യൂട്യൂബ് വീഡിയോ കണ്ട് ബോറാക്സ് കഴിച്ചു; തമിഴ്നാട്ടിൽ കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
"കാരണം കയ്യിലിരിപ്പ്" ; അതാണ് കൊതുകുകൾക്ക് മനുഷ്യരെ കടിക്കാൻ ഇത്ര താൽപ്പര്യം

എന്താണ് ബോറാക്സ്?

സോഡിയം ബോറേറ്റ്, സുഹാഗ , വെങ്കാരം , സോഡിയം ടെട്രാബോറേറ്റ്, അല്ലെങ്കിൽ ബോറിക് ആസിഡ് എന്നും അറിയപ്പെടുന്ന ബോറാക്സ്, പൊടി പോലുള്ള വെളുത്ത ധാതുവാണ്. പതിറ്റാണ്ടുകളായി ഇത് ഒരു ക്ലീനിംഗ് ഉൽപ്പന്നമായി ഉപയോഗിച്ചു വരുന്നുണ്ട്. സാധാരണയായി ഗാർഹിക ക്ലീനറുകൾ, ഡിറ്റർജന്റുകൾ, കീട നാശിന എന്നിവയിലും ഇത് ഉപയോഗിക്കുന്നുണ്ട്. കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന സ്ലൈം ഉണ്ടാക്കുന്നതിനുള്ള ഒരു ചേരുവയായും ബോറാക്സ് ഉപയോഗിക്കുന്നു.

ബോറാക്സിൻ്റെ പ്രതികൂല ഫലങ്ങൾ

ബോറാക്സ് ഉള്ളിൽ ചെന്നാൽ ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം, കഠിനമായ കേസുകളിൽ കൂടുതൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കും ഇത് നയിച്ചേക്കാം.

1. അസ്വസ്ഥത

ബോറാക്സ് ശരീരത്തിൽ എത്തിയാൽ ചർമ്മത്തിൽ തിണർപ്പ്, കണ്ണിലെ അസ്വസ്ഥത, ശ്വസന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും. ചിലർക്ക് ബോറാക്സ് ചർമ്മത്തിൽ ആയാൽ പൊള്ളലേൽക്കാറുണ്ട്. ചില സന്ദർഭങ്ങളിൽ, ഇത് വായിലെ അണുബാധ, ഛർദ്ദി, ഓക്കാനം എന്നിവയ്ക്കും കാരണമാകും.

2. വിഷബാധ

ബോറാക്സ് ശരീരത്തിൽ പ്രവേശിക്കുകയും ശ്വസിക്കുകയും ചെയ്താൽ അത് വളരെ വേഗത്തിൽ വിഘടിക്കുകയും വിഷ പദാർഥമായി മാറുകയും ചെയ്യുന്നു. ഇത് അപകടകരമായ രീതിയിൽ കടുത്ത ഛർദ്ദി, വയറിളക്കം,വൃക്ക തകരാറുകൾ എന്നിവയ്ക്ക് കാരണമാകും. 5-10 ഗ്രാം വരെ കുട്ടികൾക്കും മുതൽ 25 ഗ്രാം വരെ മുതിർന്നവർക്കും ഇത് അപകടകരമാകും.

3. പ്രത്യുൽപാദ ശേഷിയെ ബാധിക്കും

ചില രാജ്യങ്ങളിൽ പ്രത്യുൽപാദന ശേഷിയെ ബാധിക്കുന്ന വിഷാംശം അടങ്ങിയിരിക്കുന്ന പദാർഥങ്ങളുടെ ലിസ്റ്റിൽ ബോറാക്സിനെ പെടുത്തിയിട്ടുണ്ട്. ഉയർന്ന അളവിൽ ബോറാക്സുമായി സമ്പർക്കമുണ്ടാകുന്നത് പുരുഷ പ്രത്യുത്പാദന അവയവങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ഭ്രൂണത്തിൻ്റെ വികാസത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

4. അവയവങ്ങളുടെ കേടുപാടുകൾ

സൗന്ദര്യവർധക വസ്തുക്കളിൽ നിന്നുള്ള ബോറാക്സുമായി പോലുമുള്ള സമ്പർക്കം അവയവങ്ങൾക്ക് കേടുപാടുകൾ ഉണ്ടാവുന്നതിനും വിഷബാധയേൽക്കുന്നതിനും കാരണമാകുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്.

ബോറാക്സ് കഴിച്ചാൽ സംഭവിക്കുന്നത്..

ബോറാക്സ് ഉള്ളിൽ ചെന്നാൽ ആദ്യം ബാധിക്കുക ദഹനനാളത്തെയാണ്.ഇതിന് പിന്നാലെ ഛർദ്ദി, വയറിളക്കം, വയറുവേദന, മലത്തിൽ രക്തം എന്നീ ലക്ഷണങ്ങളുണ്ടാകുന്നു. ബോറാക്സ് രക്തത്തിൽ പെട്ടെന്ന് കലരുന്നതിനാൽ അത് കോശങ്ങളുടെ മെറ്റബോളിസത്തിൽ മാറ്റം വരുത്തുകയും പ്രധാനപ്പെട്ട പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.അതായത്, ഒരേസമയം നിരവധി അവയവങ്ങളെ ഇത് ബാധിച്ചു തുടങ്ങും. ശരീരത്തിൽ നിന്ന് വിഷവസ്തുക്കൾ എളുപ്പത്തിൽ നീക്കം ചെയ്യുന്ന ജോലി വൃക്കകൾക്ക് പ്രയാസകരമായി മാറുന്നതോടെ ഇത് വൃക്കസംബന്ധമായ തകരാറിലേക്ക് നയിക്കുന്നു. തുടർന്ന് കൂടുതൽ കഠിനമായി പ്രവർത്തിക്കേണ്ടി വരുന്നതോടെ ഇത് കരളിൻ്റെ ആരോഗ്യത്തെയും ബാധിക്കുന്നു. കഠിനമായ വിഷബാധയുണ്ടാകുന്നതോടെ ഹൃദയത്തിൻ്റെ താളം തെറ്റുകയും തലച്ചോറിനെ ബാധിക്കുകയും ചെയ്യാം. ഇത് അപസ്മാരം, ബോധം നഷ്ടപ്പെടൽ അല്ലെങ്കിൽ പെട്ടെന്നുള്ള മരണം എന്നിവയിലേക്കും നയിക്കുമെന്നാണ് ഡോക്ടർമാർ വിശദീകരിക്കുന്നത്.

ശരീരഭാരം കുറയ്ക്കാൻ യൂട്യൂബ് വീഡിയോ കണ്ട് ബോറാക്സ് കഴിച്ചു; തമിഴ്നാട്ടിൽ കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
അസിഡിറ്റിയുണ്ടോ? ഈ ഭക്ഷണങ്ങള്‍ കഴിച്ചു നോക്കൂ

ശരീരഭാരം കുറയ്ക്കുവാൻ പലരും എളുപ്പ വഴികൾ തേടുന്നതാണ് ഇത്തരത്തിലുള്ള ദാരുണമായ അപകടങ്ങൾക്ക് കാരണമാകുന്നത്. കൃത്യമായ ധാരണയില്ലാത്ത ഡയറ്റുകൾ മുതൽ ഇത്തരത്തിൽ അപകടങ്ങൾക്ക് കാരണമാകാറുണ്ട്. അതുകൊണ്ട്, ആരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകുന്ന ശരീരഭാരം കുറയ്ക്കാനുള്ള മാർഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല, ഒരു ഡയറ്റീഷ്യൻ്റെയോ ഡോക്ടറുടേയോ നിർദേശ പ്രകാരം കൃത്യമായ സമീകൃത പോഷകാഹാരത്തിലൂടെയും സ്ഥിര വ്യായാമത്തിലൂടെയും മാത്രമേ ആരോഗ്യപരമാവുകയുള്ളൂ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com