"രാജ്യം പുനരുപയോഗ ഊര്‍ജത്തിലേക്ക് മാറുമെന്ന മോദിയുടെ പ്രഖ്യാപനം പാഴാകുന്നു"; പരിസ്ഥിതി നയങ്ങളില്‍ കേന്ദ്രം വെള്ളം ചേര്‍ക്കുന്നുവെന്ന് സിപിഐ

കൽക്കരി ഉൽപാദനത്തിലുണ്ടായ കുത്തനെയുള്ള വർധന, ഇന്ത്യ പുനരുപയോഗ ഊർജ്ജ വിഹിതം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ആവർത്തിച്ചുള്ള വാദങ്ങൾക്ക് കടകവിരുദ്ധമാണ്.
സിപിഐ
Source: Social Media
Published on
Updated on

ഡൽഹി: പരിസ്ഥിതി നയങ്ങളിൽ കേന്ദ്രസർക്കാർ വെള്ളം ചേർക്കുന്നവെന്ന് സിപിഐ. രാജ്യം പുനരുപയോഗ ഊര്‍ജത്തിലേക്ക് മാറുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പാഴാകുന്നുവെന്നും സിപിഐ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. സിപിഐ രാജ്യസഭാ എംപി പി.പി. സുനീറിന്റെ ചോദ്യത്തിന് കല്‍ക്കരി മന്ത്രി ജി. കിഷന്‍ റെഡ്ഡി നല്‍കിയ മറുപടി ചൂണ്ടിക്കാണിച്ചാണ് ആരോപണം.

സിപിഐ
എസ്‌ടി പട്ടികയെച്ചൊല്ലി സംഘർഷം; റാലിയുമായി ആയിരങ്ങൾ തെരുവിൽ, അസം വീണ്ടും കത്തുന്നു

രാജ്യത്തെ കല്‍ക്കരി ഉല്‍പ്പാദനത്തില്‍ വന്‍ വര്‍ധനവുണ്ടായതായി മന്ത്രിയുടെ മറുപടിയിൽ പറയുന്നുണ്ട്. കല്‍ക്കരി ഖനനത്തിനായി പരിസ്ഥിതി ഇളവുകള്‍ അനുവദിക്കുന്നു. കൽക്കരി ഖനികൾ (പ്രത്യേക വ്യവസ്ഥകൾ) നിയമപ്രകാരമുള്ള പുതിയ വിഹിത വിതരണ പ്രക്രിയ പ്രയോജനകരമാണെന്ന് മന്ത്രി അവകാശപ്പെടുമ്പോൾ, കൽക്കരി ഉൽപാദനത്തിലെ വർധന മാത്രമാണ് ഏക തെളിവ്. കഴിഞ്ഞ ദശകത്തിൽ കൽക്കരി ഉൽപാദനത്തിലുണ്ടായ കുത്തനെയുള്ള വർധന, ഇന്ത്യ പുനരുപയോഗ ഊർജ്ജ വിഹിതം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ആവർത്തിച്ചുള്ള വാദങ്ങൾക്ക് കടകവിരുദ്ധമാണ്.

ഇത് പ്രഖ്യാപനങ്ങളും യഥാർഥ ലക്ഷ്യവും തമ്മിലുള്ള അകലം വർധിക്കുന്നതിന് തെളിവാണ്. രാജ്യത്തെ ദശലക്ഷക്കണക്കിന് ഗോത്രവർഗക്കാരുടെ വനവിസ്തൃതി, സുസ്ഥിരത, ഉപജീവനമാർഗം എന്നിവയ്ക്ക് വിലകൊടുത്ത് കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് അനുകൂലമായ നയങ്ങൾ രൂപീകരിക്കാനുള്ള സാധ്യതയാണ് ഇതുവഴി തെളിയുന്നത്. പ്രധാനമായും ഇത്തരം ഖനികൾ സ്ഥിതി ചെയ്യുന്നിടത്ത് താമസിക്കുന്ന ഗോത്ര വിഭാഗങ്ങളെയാണ് ഇത് ദോഷകരമായി ബാധിക്കുക.

കൽക്കരി ഖനനത്തിന് നിരവധി സുപ്രധാന പാരിസ്ഥിതിക ഇളവുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രിയുടെ മറുപടിയിൽ തന്നെ സ്ഥിരീകരിക്കുന്നു. എന്നാൽ ഇതുവരെ നിയമപ്രകാരം അനുവദിച്ച ഖനികൾക്കായി വെട്ടിമാറ്റിയ മരങ്ങളുടെ എണ്ണത്തെക്കുറിച്ചോ, ജൈവവൈവിധ്യ പ്രത്യാഘാതങ്ങളെക്കുറിച്ചോ ഉള്ള ഒരു ഏകീകൃത ഡാറ്റയും സർക്കാർ പങ്കിട്ടിട്ടില്ല. ഇത് ആശങ്ക ഉയർത്തുന്ന കാര്യമാണ്.

സിപിഐ
ഡൽഹിക്കൊപ്പം മുംബൈയും; ശക്തമായ മലിനീകരണ നിയന്ത്രണം നടപ്പിലാക്കാൻ നീക്കം

മന്ത്രിയുടെ ഉത്തരത്തിന് മറുപടിയായി, 2015 ന് ശേഷമുള്ള കൽക്കരി ഖനി വിഹിത ചട്ടക്കൂടിന്റെ സ്വതന്ത്രമായ വിലയിരുത്തൽ വിവരങ്ങൾ, വനം മേഖലയിലെ മാറ്റങ്ങൾ മരംമുറിക്കൽ എന്നിവയുടെ പൂർണ വിവരങ്ങൾ എന്നിവ പുറത്തുവിടണമെന്ന് സിപിഐ എംപി പി പി സുനീർ ആവശ്യപ്പെട്ടു. പരിസ്ഥിതിക്ക് ഹാനികരമായ ഇളവുകൾ ഉടനടി പിൻവലിക്കൽ; കൽക്കരി ആശ്രയത്വം കുറയ്ക്കുന്നതിനും പുനരുപയോഗ ഊർജ്ജത്തിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനം ശക്തിപ്പെടുത്തുന്നതിനും വിശ്വസനീയവും സമയബന്ധിതവുമായ ഒരു റോഡ്മാപ്പ് എന്നിവയും പുറത്ത് വിടണമെന്ന് എംപി രാജ്യസഭയിൽ ആവശ്യപ്പെട്ടു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com