വ്യവസായ സഹകരണം ശക്തിപ്പെടുത്താൻ ചെക്ക് റിപ്പബ്ലിക് പ്രതിനിധി സംഘം ബിഇഎംഎൽ സന്ദർശിച്ചു

ചെക്ക് റിപ്പബ്ലിക് പ്രതിനിധി സംഘത്തെ ശന്തനു റോയ് സ്വീകരിച്ചു.
Czech Republic delegation visited BEML to strengthen industrial cooperation
വ്യവസായ സഹകരണം ശക്തിപ്പെടുത്താൻ ചെക്ക് റിപ്പബ്ലിക് പ്രതിനിധി സംഘം ബിഇഎംഎൽ സന്ദർശിച്ചു
Published on: 
Updated on: 

ബെംഗളൂരു: ചെക്ക് റിപ്പബ്ലിക്കിൻ്റെ ഉപപ്രധാനമന്ത്രിയും വ്യവസായ-വ്യാപാര മന്ത്രിയുമായ കരേൽ ഹാവ്‌ലിച്ചെക്കിൻ്റെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘം ബിഇഎംഎൽ ലിമിറ്റഡിൻ്റെ ആസ്ഥാനത്ത് സന്ദർശനം നടത്തി. ബിഇഎംഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. ശന്തനു റോയ് പ്രതിനിധി സംഘത്തെ സ്വീകരിച്ചു.

പ്രതിരോധം, എയ്‌റോസ്‌പേസ്, നൂതന എൻജിനീയറിങ് മേഖലകളിൽ ബിഇഎംഎൽ കൈവരിച്ച നേട്ടങ്ങളും തദേശീയ സാങ്കേതികവിദ്യാ വികസനവും ശന്തനു റോയ് വിശദീകരിച്ചു. ഇന്ത്യയും ചെക്ക് റിപ്പബ്ലിക്കും തമ്മിലുള്ള വ്യവസായ പങ്കാളിത്തം, സാങ്കേതിക സഹകരണം, നൂതന ഉൽപ്പാദനം, പുതിയ ബിസിനസ് അവസരങ്ങൾ എന്നിവ സംബന്ധിച്ച് ചർച്ചകൾ നടന്നു.

Czech Republic delegation visited BEML to strengthen industrial cooperation
നാളെ കൊണാട്ട് പ്ലേസിൽ തിരംഗ മോർച്ച; വാർത്താസമ്മേളനത്തിനിടെ ബഹളം വച്ച റിപ്പബ്ലിക് ടിവി പ്രതിനിധികളെ പുറത്താക്കി

ഇരു രാജ്യങ്ങളുടെയും വ്യവസായ-സാങ്കേതിക ശേഷികൾ പ്രയോജനപ്പെടുത്തി സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനും പുതിയ പങ്കാളിത്തങ്ങൾക്ക് വഴിയൊരുക്കുന്നതിനും സന്ദർശനം സഹായകമാകും.

Czech Republic delegation visited BEML to strengthen industrial cooperation
കഠിനാധ്വാനം വെറുതെയായി, അജ്‌നാർ നദിയിൽ വീണ്ടും മാലിന്യം; വീണ്ടും ശുചീകരണത്തിന് ഇറങ്ങി ബിട്ടു തബാഹി
News Malayalam 24x7
newsmalayalam.com