

ഡൽഹിയിലെ ലക്ഷ്മി നഗറിൽ അമ്മയെയും സഹോദരിയെയും പ്രായപൂർത്തിയാകാത്ത സഹോദരനെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി യുവാവ്.
പ്രതിയായ യഷ്വീർ സിംഗ് തന്നെ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കൊലപാതക വിവരം അറിയിക്കുകയായിരുന്നു. ആദ്യം 12 വയസുള്ള സഹോദരനും, 26 കാരിയായ സഹോദരിക്കും അമ്മയ്ക്കും ലഹരി വസ്തുക്കൾ നൽകി അവർ അബോധാവസ്ഥയിലായ ശേഷം മൂന്നു പേരെയും മഫ്ലർ ഉപയോഗിച്ച് മൂന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പ്രതി മൊഴി നൽകി.
കടുത്ത സാമ്പത്തിക സമ്മർദ്ദവും കടബാധ്യതയുമാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതി വിവിധ സ്ഥലങ്ങളിൽ നിന്നായി ധാരാളം വായ്പകൾ എടുത്തിട്ടുണ്ടെന്നും അത് തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ധനിയ പറഞ്ഞു.