പ്രധാനമന്ത്രി ആവശ്യപ്പെട്ടു; ഡല്‍ഹിയില്‍ ആഴ്ചയില്‍ രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ഇന്ധന ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം
പ്രധാനമന്ത്രി ആവശ്യപ്പെട്ടു; ഡല്‍ഹിയില്‍ ആഴ്ചയില്‍ രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് സര്‍ക്കാര്‍
Published on
Updated on

ന്യൂഡല്‍ഹി: ഊര്‍ജ ഉപയോഗത്തില്‍ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തതിനു പിന്നാലെ, സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. നാളെ മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. മുഖ്യമന്ത്രി രേഖ ഗുപ്തയുടേതാണ് പ്രഖ്യാപനം.

ഇന്ധന ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം. ഊര്‍ജ ഉപയോഗം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഡല്‍ഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനവ്യൂഹത്തിന്റെ എണ്ണം നാലായി കുറച്ചിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം ഇലക്ട്രോണിക് വാഹനങ്ങളാണ്.

പ്രധാനമന്ത്രി ആവശ്യപ്പെട്ടു; ഡല്‍ഹിയില്‍ ആഴ്ചയില്‍ രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് സര്‍ക്കാര്‍
വര്‍ക്ക് ഫ്രം ഹോം തിരിച്ചു വരുമോ? പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ആശങ്ക

ഇന്ധന ഉപയോഗം കുറയ്ക്കുന്നത് പ്രോത്സാഹിപ്പിക്കാനായി ബിജെപി സര്‍ക്കാര്‍ തലസ്ഥാനത്ത് 'മേരാ ഭാരത് മേരാ യോഗദാന്‍' (എന്റെ ഇന്ത്യ, എന്റെ സംഭാവന) എന്ന പേരില്‍ പ്രചരണ പരിപാടികളും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ തിങ്കളാഴ്ചയും 'മണ്‍ഡേ മെട്രോ' ആയി ആചരിക്കും. ഈ ദിവസം മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം മെട്രോ സര്‍വീസ് ആകും ഗതാഗതത്തിന് ഉപയോഗിക്കുക. ഇതിനൊപ്പം ആഴ്ചയില്‍ ഒരു ദിവസം വാഹനങ്ങള്‍ ഉപയോഗിക്കാതിരിക്കാനും ജനങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അടുത്ത ആറ് മാസത്തേക്ക്, പുതിയ പെട്രോള്‍, ഡീസല്‍, ഇവി വാഹനങ്ങള്‍ വാങ്ങരുതെന്ന് നിര്‍ദേശമുണ്ട്. ഡല്‍ഹിയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ട്രാവല്‍ അലവന്‍സ് പത്ത് ശതമാനമാക്കി വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, മന്ത്രിമാരും ഉദ്യോഗസ്ഥരും ഒരു വര്‍ഷത്തേക്ക് വിദേശ യാത്രകള്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

പ്രധാനമന്ത്രി ആവശ്യപ്പെട്ടു; ഡല്‍ഹിയില്‍ ആഴ്ചയില്‍ രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് സര്‍ക്കാര്‍
പശ്ചിമേഷ്യൻ സംഘർഷം ദശാബ്ദത്തിലെ ഏറ്റവും വലിയ പ്രതിസന്ധി, ഊർജ ഉപയോഗത്തിൽ ജാഗ്രത വേണം: പ്രധാനമന്ത്രി

ഒപ്പം, പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായി 90 ദിവസത്തെ പ്രചാരണ പരിപാടിയും സംഘടിപ്പിക്കും. സമ്പാദ്യം പ്രോത്സാഹിപ്പിക്കുന്നതിനും രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കാളികളാകുന്നതിനും പൗരന്മാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനായി എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും എയര്‍ കണ്ടീഷണറുകള്‍ 24 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെയായി ക്രമീകരിക്കാനും തീരുമാനിച്ചു. വൈദ്യുതിയുടെ അനാവശ്യ പാഴാക്കല്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ മാസ്റ്റര്‍ സ്വിച്ചുകള്‍ സ്ഥാപിക്കാനും തീരുമാനമായി.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ ദശാബ്ദത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഈ ഘട്ടത്തില്‍ വിദേശീയ വിഭവങ്ങള്‍ക്ക് മേലുള്ള ആശ്രയത്വം പരമാവധി ലഘൂകരിക്കാനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനും പൗരന്മാരോട് മോദി അഭ്യര്‍ഥിച്ചിരുന്നു. സ്വര്‍ണം വാങ്ങുന്നത് പരമാവധി ഒഴിവാക്കുക, ഇന്ധന ഉപയോഗം കുറയ്ക്കുക, അത്യാവശ്യമല്ലാത്ത വിദേശയാത്രകള്‍ ഒഴിവാക്കുക, വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പ്രധാനമന്ത്രി മുന്നോട്ടുവെച്ചിരുന്നു.

News Malayalam 24x7
newsmalayalam.com