'യൂട്യൂബ് വീഡിയോ വഴി അപകീർത്തി ഉണ്ടാക്കി' : ധ്രുവ് റാഠിക്കെതിരെ 2018ലെ കേസിൽ ഡൽഹി കോടതിയുടെ വാറന്റ്

കോക്രോച്ച് ജനതാ പാർട്ടി സമരത്തിലും പങ്കെടുക്കാനായി നിലവിൽ ഇന്ത്യയിൽ എത്തിയിട്ടുണ്ടെന്നും അതിനാൽ വാദം നേരത്തെ കേൾക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
YouTuber Dhruv Rathee
Delhi Court Issues Fresh Bailable Warrant Against YouTuber Dhruv Rathee in 2018 Defamation Case After House Found LockedNews Malayalam 24x7
Published on: 
Updated on: 

ന്യൂഡൽഹി: യൂട്യൂബ് വീഡിയോയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് നൽകിയ 2018ലെ കേസിൽ പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ ഡൽഹി കോടതി പുതിയ വാറന്റ് പുറപ്പെടുവിച്ചു. നേരത്തെ അയച്ച സമൻസ് കൈമാറാൻ ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ധ്രുവ് റാഠിയുടെ വീട് പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് സൗത്ത് ഈസ്റ്റ് ഡൽഹി കോടതി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് രാഹുൽ ജെയിൻ പുതിയ വാറന്റ് പുറപ്പെടുവിച്ചത്. കേസ് കൂടുതൽ നടപടികൾക്കായി ഒക്ടോബർ 31ലേക്ക് മാറ്റി.

വികാസ് സംസ്കൃത്യാൻ എന്ന വ്യക്തിയാണ് ധ്രുവ് റാഠിയുടെ 'ബിജെപി ഐടി സെൽ പാർട്ട് 2' എന്ന യൂട്യൂബ് വീഡിയോയ്ക്കെതിരെ കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. വീഡിയോയിലൂടെ തനിക്കെതിരെ വ്യാജവും അപകീർത്തികരവുമായ ആരോപണങ്ങൾ ഉന്നയിച്ചെന്നാണ് പരാതിക്കാരന്റെ വാദം. 2019ലായിരുന്നു കേസിൽ ധ്രുവ് റാഠിക്ക് കോടതി ആദ്യം സമൻസ് അയച്ചിരുന്നത്. നവംബർ 20-ന് പരിഗണിക്കാൻ നിശ്ചയിച്ചിരുന്ന കേസ് വേഗത്തിൽ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്റെ അഭിഭാഷകൻ സമക്ഷ് ശർമ്മ അടിയന്തര ഹർജി നൽകുകയായിരുന്നു.

YouTuber Dhruv Rathee
സിജെപി സമരത്തെ നേരിടാന്‍ പൊലീസിന്റെ കടുത്ത നടപടി; ധ്രുവ് റാഠി കസ്റ്റഡിയില്‍; നിരവധിപ്പേര്‍ കരുതല്‍ തടങ്കലില്‍

സാധാരണയായി ജർമ്മനിയിലും ഓസ്ട്രിയയിലുമായി താമസിക്കുന്ന ധ്രുവ് റാഠി, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രക്ഷോഭങ്ങളിലും കോക്രോച്ച് ജനതാ പാർട്ടി സമരത്തിലും പങ്കെടുക്കാനായി നിലവിൽ ഇന്ത്യയിൽ എത്തിയിട്ടുണ്ടെന്നും അതിനാൽ വാദം നേരത്തെ കേൾക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

ഇത് പരിഗണിച്ച കോടതി ഒക്ടോബർ 12-ന് ഗുരുഗ്രാമിലെ വിലാസത്തിൽ പുതിയ സമൻസ് അയക്കാൻ ഉത്തരവിടുകയായിരുന്നു. എന്നാൽ സമൻസ് കൈപ്പറ്റാൻ വീട്ടിൽ ആരും ഉണ്ടായിരുന്നില്ലെന്ന് കോടതിയെ അറിയിച്ചതോടെയാണ് കോടതി ജാമ്യം ലഭിക്കാവുന്ന വാറന്റ് പുറപ്പെടുവിച്ചത്. ഒക്ടോബർ 31-ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ വിശദമായ ഉത്തരവ് കോടതി പുറത്തിറക്കും.

YouTuber Dhruv Rathee
"അറസ്റ്റല്ല നടന്നത് തട്ടിക്കൊണ്ടുപോകൽ"; വീഡിയോയുമായി ധ്രുവ് റാത്തി
News Malayalam 24x7
newsmalayalam.com