അപകീർത്തി കേസിൽ യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

റാഠിയുടെ ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോയുമായി ബന്ധപ്പെട്ട് വികാസ് പാണ്ഡെ 2019ൽ ഫയൽ ചെയ്ത ഹർജിയിന്മേലാണ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അനം റൈസ് ഖാൻ വാറണ്ട് പുറപ്പെടുവിച്ചത്.
YouTuber Dhruv Rathee
News Malayalam 24x7
Published on: 
Updated on: 

ഡൽഹി: 2018ലെ അപകീർത്തി കേസിൽ യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി. റാഠിയുടെ ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോയുമായി ബന്ധപ്പെട്ട് വികാസ് പാണ്ഡെ 2019ൽ ഫയൽ ചെയ്ത ഹർജിയിന്മേലാണ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അനം റൈസ് ഖാൻ വാറണ്ട് പുറപ്പെടുവിച്ചത്.

അതേസമയം, കേസ് വിശദമായി പരിഗണിക്കുന്നതിനായി ഡിസംബർ മൂന്നിലേക്ക് മാറ്റിയിട്ടുണ്ട്. ഒക്ടോബർ 17ന് ഹരിയാനയിലെ ഗുരുഗ്രാമിലുള്ള വീട്ടിൽ നോട്ടീസ് നൽകാൻ ശ്രമിക്കുന്നതിനിടെ വീട് പൂട്ടിയിരിക്കുകയാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഒക്ടോബർ 31ന് ധ്രുവ് റാഠിക്കെതിരെ ജാമ്യത്തോടെയുള്ള വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

YouTuber Dhruv Rathee
കുടിവെള്ളത്തിലും അർബുദകാരികളായ രാസവസ്തുക്കൾ! ബിസ്‌ലേരി കുപ്പിവെള്ള കമ്പനിക്കെതിരെ നടപടി

ധ്രുവ് റാഠി സാധാരണയായി ഓസ്ട്രിയയിലാണ് താമസിക്കുന്നതെന്നും ഡൽഹിയിലും ബെംഗളൂരുവിലും വച്ച് നടന്ന സിജെപി പ്രതിഷേധങ്ങൾക്കായി അവസാനം ഇന്ത്യയിൽ എത്തിയതെന്നും അദ്ദേഹത്തിൻ്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.