സിജെപി പ്രതിഷേധം; പ്രധാനമന്ത്രിക്കെതിരെ പോസ്റ്റിട്ടവർക്ക് ഡൽഹി പൊലീസിൻ്റെ നോട്ടീസ്

പോസ്റ്റുകൾ ഇട്ട വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
PM Modi
പ്രധാനമന്ത്രി നരേന്ദ്ര മോദി
Published on
Updated on

ഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർമന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റുകൾ പങ്കുവെച്ച സോഷ്യൽ മീഡിയ അക്കൗണ്ട് ഉടമകൾക്ക് ഡൽഹി പൊലീസ് നോട്ടീസ് അയച്ചു. പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റുകൾ ഇട്ട വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവ ആറ് മണിക്കൂറിനുള്ളിൽ നീക്കം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ചില ന്യൂസ് പോർട്ടലുകൾക്കടക്കം ഡൽഹി പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ചില പോസ്റ്റുകൾ ഇട്ടത് പാകിസ്ഥാനുമായി ബന്ധമുള്ള 400-ലധികം സോഷ്യൽ മീഡിയ ഹാൻഡിലുകളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി.

PM Modi
സമരക്കാര്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ഉപയോഗം; നിർദേശം നല്‍കിയത് ഡിസിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍

പ്രധാനമന്ത്രി അടക്കമുള്ളവർക്കെതിരെയുള്ള അധിക്ഷേപകരമായ പോസ്റ്റ്, വീഡിയോ പ്ലാറ്റ്ഫോമിൽനിന്ന് ഉടനടി നീക്കംചെയ്യുക, പോസ്റ്റ് ചെയ്ത അക്കൗണ്ട് ഉടമയുടെ മുഴുവൻ വിശദാംശങ്ങളും, പേര്, വിലാസം, ഫോൺ നമ്പർ, ഇമെയിൽ ഐഡി, ലോഗിൻ/ലോഗ്ഔട്ട് വിശദാംശങ്ങൾ തീയതിയും സമയവും സഹിതം നൽകുക, അന്വേഷണത്തിന് സഹായിക്കുന്ന മറ്റേതെങ്കിലും പ്രസക്തമായ വിവരങ്ങൾ നൽകാനാണ് എക്സ് അടക്കമുള്ള പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടിട്ടുള്ളത്.

പൊലീസിൻ്റെ സൈബർ, സോഷ്യൽ മീഡിയ മോണിറ്ററിങ് ടീമുകൾ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ നിരന്തരം നിരീക്ഷിച്ചുവരികയാണ്. നിയമ വിരുദ്ധമായ ഉള്ളടക്കം കണ്ടെത്തിയാൽ അക്കൗണ്ട് ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

PM Modi
എഫ്ഐആര്‍ പിന്‍വലിച്ചില്ലെങ്കില്‍ വന്‍ പ്രക്ഷോഭം; സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി സിജെപിയുടെ മുന്നറിയിപ്പ്
News Malayalam 24x7
newsmalayalam.com