വിഷപ്പുകയിലും മൂടൽമഞ്ഞിലും മൂടി ഡൽഹി; റെഡ് അലേർട്ട് പ്രഖ്യാപിച്ചു

നോയിഡയിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്
വിഷപ്പുകയിലും മൂടൽമഞ്ഞിലും മൂടി ഡൽഹി; റെഡ് അലേർട്ട് പ്രഖ്യാപിച്ചു
Published on
Updated on

കനത്ത മൂടൽമഞ്ഞിലും വിഷപ്പുകയിലും വലഞ്ഞ് ഡൽഹി. സാഹചര്യം ഗുരുതരമായതോടെ ഇവിടെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പലയിടങ്ങളിലും വായു മലിനീകരണ സൂചിക 500ന് അടുത്തെത്തി. നോയിഡയിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ദൃശ്യപരത കുറഞ്ഞതോടെ വിമാന-ട്രെയിൻ ഗതാഗതവും താറുമാറായി. വിമാന യാത്രക്കാർ അവസ്ഥ പരിശോധിച്ചതിന് ശേഷമോ അല്ലെങ്കിൽ അധികൃതരോട് സംസാരിച്ച ശേഷമോ മാത്രം വിമാനത്താവളങ്ങളിലേക്ക് എത്തണമെന്നും വിമാനക്കമ്പനികൾ നിർദേശം നൽകിയിട്ടുണ്ട്. രാജധാനി എക്സ്പ്രസ്, വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളും മണിക്കൂറുകളോളം വൈകിയാണ് ഓടുന്നത്. പ്രധാന റോഡുകളിലെ ഗതാഗതവും മന്ദഗതിയിലാണ്. പലയിടങ്ങളിലും ഹെഡ്‌ലൈറ്റുകൾ തെളിച്ചിട്ടാണ് വാഹനങ്ങൾ ഓടുന്നത്.

വിഷപ്പുകയിലും മൂടൽമഞ്ഞിലും മൂടി ഡൽഹി; റെഡ് അലേർട്ട് പ്രഖ്യാപിച്ചു
ക്ലോക്കും കാഹളവും ഒന്നിച്ചു; പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ എൻസിപി പാർട്ടികൾ ഒറ്റക്കെട്ടായി മത്സരിക്കും

മലിനീകരണ തോത് കൂടിയതോടെ എൻ95 മാസ്‌ക് ഉപയോഗിക്കണമെന്ന് ഡോക്ടർമാർ നിർദേശം നൽകിയിട്ടുണ്ട്. ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങൾക്ക് പിന്നാലെയാണ് ഡൽഹിയിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ട് ആണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com