മണ്ഡല പുനർനിർണയ ബിൽ: 371 പേർ പിന്തുണയ്ക്കുമെന്ന് ബിജെപി, ജാർഖണ്ഡ് മുക്തി മോർച്ചയും പിന്തുണച്ചേക്കും

നാളെ മുതൽ ഡിംസംബർ മൂന്ന് വരെ പാർലമെൻ്റിൽ വീഴ്ച കൂടാതെ എത്തണമെന്ന് എംപിമാർക്ക് ബിജെപി വിപ്പ് നൽകിയിട്ടുണ്ട്.
Hemant Soren's JMM May Support Delimitation Push In Big Blow To Congress
Published on: 
Updated on: 

ഡൽഹി: മണ്ഡല പുനർനിർണയ ബിൽ പാസാകാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കിയെന്ന് ബിജെപി നേതൃത്വം. 371 പേർ ബില്ലിനെ പിന്തുണയ്ക്കുമെന്നാണ് കേന്ദ്ര സർക്കാരിൻ്റെ വിലയിരുത്തൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി എംപിമാരുടെ യോഗം ഇന്ന് ചേർന്നിരുന്നു. നാളെ മുതൽ ഡിംസംബർ മൂന്ന് വരെ പാർലമെൻ്റിൽ വീഴ്ച കൂടാതെ എത്തണമെന്ന് എംപിമാർക്ക് ബിജെപി വിപ്പ് നൽകിയിട്ടുണ്ട്.

മണ്ഡല പുനർനിർണയ ബില്ലിന് പിന്തുണച്ച് ഡിഎംകെയ്ക്കും എൻസിപിക്കും പിന്നാലെ ഇൻഡ്യാ സഖ്യത്തിലെ ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം) വോട്ട് ചെയ്തേക്കുമെന്ന് റിപ്പോർട്ടുണ്ട്. ബില്ലിനെ എതിർക്കണോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് ജെഎംഎം എംപി നളിൻ സോറൻ പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ പറയുന്നത് കേൾക്കും.

Hemant Soren's JMM May Support Delimitation Push In Big Blow To Congress
കൂടിക്കാഴ്ച പരാജയം; ഇൻഡ്യാ സഖ്യത്തിൻ്റെ ആവശ്യം തള്ളി സ്റ്റാലിൻ

ഇതുവരെ അദ്ദേഹം നിർദേശമൊന്നും നൽകിയിട്ടില്ലെന്ന് വ്യക്തമാക്കിയ നളിൻ സോറൻ, ബില്ല് വരട്ടെയെന്നും അപ്പോൾ നോക്കാമെന്നും പ്രതികരിച്ചു. ഇന്നലെ നടന്ന ഇൻഡ്യാ സഖ്യ യോഗത്തിൽ ജെഎംഎം പ്രതിനിധി ഓൺലൈനായി പങ്കെടുത്തിരുന്നു. രാജ്യസഭയിലും ലോക്സഭയിലുമായി ജെഎംഎമ്മിന് മൂന്ന് എംപിമാർ വീതമാണുള്ളത്.

അതിനിടെ, എംപിമാർ കൂറുമാറാതിരിക്കാൻ പ്രധാന പാർട്ടികൾ വിപ്പ് നൽകിത്തുടങ്ങി. നവംബർ 30, ഡിസംബർ 1, 2, 3 തീയതികളിൽ ലോക്‌സഭയിൽ ഉണ്ടാകണമെന്നും പാർട്ടി നിലപാടിനെ പിന്തുണക്കണണമെന്നും ആവശ്യപ്പെട്ടാണ് കോൺഗ്രസ് എംപിമാർക്ക് വിപ്പ് നൽകിയത്. വിദേശത്തുള്ള എംപിമാർ എത്രയും വേ​ഗം തിരിച്ചെത്തണമെന്നും പാർട്ടി നിർദേശിച്ചിരുന്നു. സമാജ്‍വാദി പാർട്ടി, തൃണമൂൽ കോൺ​ഗ്രസ് തുടങ്ങിയ ഇൻഡ്യ സഖ്യ പാ‍ർട്ടികളും എംപിമാർക്ക് വിപ്പ് നൽകി.

Hemant Soren's JMM May Support Delimitation Push In Big Blow To Congress
കെ. സുധാകരൻ സഭയിലെത്തും; രാത്രിയോടെ എമിറേറ്റ്സ് വിമാനത്തിൽ ഡൽഹിയിലേക്ക് പറക്കും

പാർട്ടി വിട്ട 20 എംപിമാർക്ക് വോട്ടവകാശം നൽകരുതെന്ന ആവശ്യം ഉന്നയിച്ച് തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി സ്പീക്കർക്ക് കത്ത് നൽകി. എംപിമാരുടെ അയോഗ്യത സംബന്ധിച്ച പരാതി സ്പീക്കറുടെ പരിഗണനയിലാണെന്നും അക്കാര്യത്തിൽ തീർപ്പ് കൽപ്പിക്കാത്ത പക്ഷം വോട്ടവകാശം നൽകരുതെന്നുമാണ് തൃണമൂൽ കോൺഗ്രസിൻ്റെ ആവശ്യം.