"ഭയവും ഉത്കണ്ഠയുമില്ലാതെ പരീക്ഷ എഴുതണം"; നീറ്റ് യുജി എക്സാം എഴുതുന്നവർക്ക് ആശംസയുമായി ധർമേന്ദ്ര പ്രധാൻ

രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലും എൻടിഎയിലും ഞങ്ങൾക്ക് വിശ്വാസമുണ്ടെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
Dharmendra Pradhan
Published on
Updated on

ഡൽഹി: നീറ്റ് യുജി പുനഃപരീക്ഷയ്ക്കായി എത്തുന്ന വിദ്യാർഥികൾക്ക് ആശംസയുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ഭയവും ഉത്കണ്ഠയുമില്ലാതെ പരീക്ഷ എഴുതണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലും എൻടിഎയിലും ഞങ്ങൾക്ക് വിശ്വാസമുണ്ടെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

രാജ്യത്തെ 5000ത്തിലധികം പരീക്ഷാ കേന്ദ്രങ്ങളിലും രാജ്യത്തിന് പുറത്തെ 14 കേന്ദ്രങ്ങളിലുമായി 23 ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. ഉച്ചക്ക് രണ്ട് മണി മുതൽ വൈകിട്ട് അഞ്ചേകാൽ വരെയാണ് പരീക്ഷ.

Dharmendra Pradhan
നീറ്റ് യുജി പുനഃപരീക്ഷ ഇന്ന്; ജാഗ്രതയോടെ എൻടിഎ

മെയ് മൂന്നിന് നടന്ന പരീക്ഷയിലെ ക്രമക്കേടുകള്‍ പുറത്ത് വന്നതോടെയാണ് എൻടിഎ നീറ്റ് പരീക്ഷ റദ്ദാക്കുകയായിരുന്നു. കനത്ത സുരക്ഷയിലാണ് ഇത്തവണ പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷയുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങളെയും തട്ടിപ്പുകളെയും കുറിച്ച് വിദ്യാർഥികൾ ജാഗ്രത പാലിക്കണമെന്നും എൻടിഎ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com