കൊലയാളിയുടെ തോക്കിൻ്റെ കാഞ്ചി കുരുങ്ങി; വധശ്രമത്തിൽ നിന്ന് ടൈഗർ ഷ്രോഫ് രക്ഷപ്പെട്ടത് അത്ഭുതകരമായി! ഷോക്കിങ് വീഡിയോ കാണാം

ഞായറാഴ്ച വൈകീട്ട് മുംബൈയിലെ ജുഹുവിലാണ് നടുക്കുന്ന സംഭവം.
കൊലയാളിയുടെ തോക്കിൻ്റെ കാഞ്ചി കുരുങ്ങി; വധശ്രമത്തിൽ നിന്ന് ടൈഗർ ഷ്രോഫ് രക്ഷപ്പെട്ടത് അത്ഭുതകരമായി! ഷോക്കിങ് വീഡിയോ കാണാം
Published on: 
Updated on: 

മുംബൈ: നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിയുതിർന്ന രവി ബിഷ്ണോയി ഗ്യാങ്ങിലെ അക്രമി സംഘത്തിന് പിണഞ്ഞ അമളിയാണ് ഇപ്പോൾ വലിയ ചർച്ചയായത്. ബോളിവുഡിലെ വലിയ താരമൂല്യമുള്ള യുവതാരത്തെ വധിക്കാനെത്തിയ സംഘം കാറിൻ്റെ വിൻഡോ സീറ്റിന് അടുത്തുവരെയെത്തി വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും തോക്കിൻ്റെ ട്രിഗർ ജാമായതിന് പിന്നാലെ കൊലപാതക ശ്രമം പിഴയ്ക്കുകയായിരുന്നു.

ടൈഗറിൻ്റെ ബിഎംഡബ്യു സെഡാൻ കാറിനടുത്തേക്ക് അക്രമിയായ ഒരാൾ തോക്കുമായി നടന്നടുക്കുന്നതും വെടിയുതിർക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. തീർത്തും അത്ഭുതകരമായാണ് ബോളിവുഡിലെ ആക്ഷൻ താരം മരണ മുഖത്ത് നിന്നും രക്ഷപ്പെട്ടതെന്നാണ് 18 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ തെളിയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ നിലവിൽ അറസ്റ്റിലായിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

വധശ്രമം ഉണ്ടായിരുന്ന സമയത്ത് കാറിന് സമീപത്ത് ഉണ്ടായിരുന്ന മറ്റു ചിലരും ഈ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയിരുന്നു. ഡ്രൈവർക്ക് പരിക്കേറ്റതും ചോരയൊലിപ്പിച്ച് കാറിൽ നിന്ന് ഇറങ്ങുന്നതുമായ ഒരു ദൃശ്യവും പ്രചരിക്കുന്നുണ്ട്. പിന്നാലെ മുന്നിലെ സൈഡ് സീറ്റിൽ നിന്നും മാറി ടൈഗർ കാറിൻ്റെ ഡ്രൈവിങ് സീറ്റിലേക്ക് മാറി ഇരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡ്രൈവറെ വേഗം ആശുപത്രിയിൽ എത്തിക്കാൻ ചിലർ നടനോട് ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.

കൊലയാളിയുടെ തോക്കിൻ്റെ കാഞ്ചി കുരുങ്ങി; വധശ്രമത്തിൽ നിന്ന് ടൈഗർ ഷ്രോഫ് രക്ഷപ്പെട്ടത് അത്ഭുതകരമായി! ഷോക്കിങ് വീഡിയോ കാണാം
SPOTLIGHT | ബിജെപിയെ തൂത്തെറിയുമോ സിജെപി?

വെടിവയ്പ്പിൽ ടൈ​ഗ‌ർ ഷ്രോഫിന് പരിക്കുകളൊന്നും പറ്റിയിട്ടില്ല. സംഭവത്തിൽ മുംബൈ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ കുറിച്ച് പൊലീസിന് ചില നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഞായറാഴ്ച വൈകീട്ട് മുംബൈയിലെ ജുഹുവിലാണ് നടുക്കുന്ന സംഭവം. താരം ജുഹുവിലെ പുഷ്പ പാർക്കിന് സമീപം ഫുട്ബോൾ കളിക്കാൻ പോയി തിരികെ വരുമ്പോഴാണ് സംഭവം നടന്നത്. പൊലീസിൻ്റെ പ്രാഥമിക വിവരമനുസരിച്ച്, രവി ബിഷ്ണോയി ഗ്യാങ്ങിലെ മൂന്ന് പേർ ടൈഗർ ഷ്രോഫിൻ്റെ കാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. നടൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്നുള്ള ഒരാൾ ടൈഗർ ഷ്രോഫ് തങ്ങളുടെ ഹിറ്റ് ലിസ്റ്റിലുണ്ടെന്നും അയാൾ ഞങ്ങളുടെ നിർദേശങ്ങൾ ശ്രദ്ധിക്കുന്നില്ലെന്നും സൽമാൻ ഖാനുമായി പ്രവർത്തിക്കുന്നുണ്ടെന്നും ആരോപിക്കുന്ന ഒരു വീഡിയോ സംഭവത്തിന് പിന്നാലെ പുറത്തുവിട്ടിരുന്നു. ലോറൻസ് ബിഷ്‌ണോയിയുടെ അനുയായിയായ അനിൽ പണ്ഡിറ്റ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ആളാണ് വീഡിയോയിലൂടെ ഭീഷണി മുഴക്കിയത്. ഗുജറാത്തിൽ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയി നേരത്തെ സൽമാൻ ഖാനെ കൊല്ലുമെന്ന് പലതവണ ഭീഷണിപ്പെടുത്തിയിട്ടുള്ള ആളാണ്.

News Malayalam 24x7
newsmalayalam.com