ഭൂമി ഇടപാടിനെ ചൊല്ലി തർക്കം; മഹാരാഷ്ട്രയിൽ ഡോക്ടറെ കൊന്ന് മൃതദേഹം ചാക്കിലാക്കി അണക്കെട്ടിൽ തള്ളി

നവംബർ 18 മുതൽ കാണാതായിരുന്ന ഇയാളുടെ മൃതദേഹം അഞ്ച് ദിവസത്തിന് ശേഷം തിങ്കളാഴ്ച രാവിലെ ബാഹുല അണക്കെട്ടിൽ നിന്നാണ് കണ്ടെത്തിയത്
കൊല്ലപ്പെട്ട ഡോക്ടർ, രാഹുൽ ധർമരാജ് പാട്ടീൽ
കൊല്ലപ്പെട്ട ഡോക്ടർ, രാഹുൽ ധർമരാജ് പാട്ടീൽ
Published on: 
Updated on: 

ജൽഗാവ്: മഹാരാഷ്ട്രയിൽ ഭൂമി ഇടപാടിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഡോക്ടറെ കൊലപ്പെടുത്തി മൃതദേഹം ചാക്കിലാക്കി അണക്കെട്ടിൽ തള്ളി. ജൽഗാവ് ജില്ലയിലെ പച്ചോറ താലൂക്കിൽ നിന്നുള്ള ഡോക്ടർ സഞ്ജയ് തേലിയാണ് കൊല്ലപ്പെട്ടത്.നവംബർ 18 മുതൽ കാണാതായിരുന്ന ഇയാളുടെ മൃതദേഹം അഞ്ച് ദിവസത്തിന് ശേഷം തിങ്കളാഴ്ച രാവിലെ ബാഹുല അണക്കെട്ടിൽ നിന്നാണ് കണ്ടെത്തിയത്.

1.25 കോടി രൂപയുടെ കാർഷിക ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇടപാടിൽ 1.90 ലക്ഷം രൂപ കമ്മീഷൻ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലാൻഡ് ഏജന്റായ രാഹുൽ ധർമ്മരാജ് പാട്ടീൽ ഡോക്ടറെ ഗൊരദ്ഖേഡ ഗ്രാമത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് ആരോപണം.

എന്നാൽ ഭൂമി ഇടപാടിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ രാഹുൽ പാട്ടീൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഡോക്ടറെ ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. തുടർന്ന് തെളിവുകൾ നശിപ്പിക്കാനായി ജീവനക്കാരനായ സഞ്ജയ് ഭില്ലിന്റെ സഹായത്തോടെ മൃതദേഹം ചാക്കിൽ കെട്ടി ബാഹുല അണക്കെട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.

കൊല്ലപ്പെട്ട ഡോക്ടർ, രാഹുൽ ധർമരാജ് പാട്ടീൽ
ഗോമാതാവിനെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ല; ബംഗാളിൽ നിയമം കർശനമാക്കാൻ സർക്കാർ

ഡോക്ടറെ കാണാതായതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അവസാന മൊബൈൽ ഫോൺ ലൊക്കേഷൻ, കോൾ വിശദാംശങ്ങൾ, പ്രദേശത്ത് നിന്ന് കണ്ടെത്തിയ വാഹനത്തിൽ ലഭിച്ച സൂചനകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്ക് എത്തിയത്. തുടർന്ന് ലാൻഡ് ഏജന്റ് രാഹുൽ പാട്ടീലിനെയും ജീവനക്കാരൻ സഞ്ജയ് ഭില്ലിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

ഭൂമി ഇടപാടിന്റെ ഭാഗമായി പ്രതികൾക്ക് ഇതിനകം 80 ലക്ഷം രൂപ നൽകിയിരുന്നുവെന്നാണ് ഡോക്ടറുടെ കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ ഉൾപ്പെട്ടവർക്ക് ഏറ്റവും കർശനമായ ശിക്ഷ നൽകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related Stories