അയയാതെ ഡിഎംകെ! സഹോദരനെ കാണാൻ പോകുന്നുവെന്ന് രാഹുൽ; ചരിത്രം 'കട്ടബൊമ്മന്മാരാ'യി വിലയിരുത്തുമെന്ന് സ്റ്റാലിൻ്റെ മറുപടി

സഹോദരനെന്ന് വിശേഷിപ്പിച്ച രാഹുലിന്റെ എക്സ് പോസ്റ്റിന് ചതിപ്രയോഗം ഓർമിപ്പിച്ച് സ്റ്റാലിൻ്റെ കുത്തുവാക്ക്...
അയയാതെ ഡിഎംകെ! സഹോദരനെ കാണാൻ പോകുന്നുവെന്ന് രാഹുൽ; ചരിത്രം 'കട്ടബൊമ്മന്മാരാ'യി വിലയിരുത്തുമെന്ന് സ്റ്റാലിൻ്റെ മറുപടി
Source: Files
Published on: 
Updated on: 

ചെന്നൈ: സോണിയാ ഗാന്ധി അടക്കമുള്ള ഇന്ത്യാ സഖ്യ നേതാക്കൾ നേരിട്ടിറങ്ങിയിട്ടും മണ്ഡല പുനർനിർണയത്തിൽ അയയാതെ ഡിഎംകെ നേതൃത്വം. തീരുമാനത്തിൽ വിട്ടുവീഴ്ച ഇല്ലെന്ന് രാഹുൽ ഗാന്ധിയുടെ എക്സ് പോസ്റ്റിന് എം.കെ. സ്റ്റാലിൻ മറുപടി നൽകി.

തമിഴ്‌നാടിന്റെയും തമിഴ് ജനതയുടെയും താൽപര്യങ്ങൾക്കാണ് പരമപ്രധാനമായ പരിഗണനയെന്ന് സ്റ്റാലിൻ എക്സിൽ കുറിച്ചു. സഹോദരനെന്ന് വിശേഷിപ്പിച്ച രാഹുലിന്റെ എക്സ് പോസ്റ്റിന് ചതിപ്രയോഗം ഓർമിപ്പിച്ച് സ്റ്റാലിൻ്റെ കുത്തുവാക്ക്. ചരിത്രം കട്ടബൊമ്മൻമാരായി ഡിഎംകെയെ വിലയിരുത്തുമെന്നും ഭരണഘടനാ സംരക്ഷണത്തിൽ ഡിഎംകെയുടെ പങ്ക് അംഗീകരിച്ചതിന് നന്ദിയെന്നും സ്റ്റാലിൻ പ്രതികരിച്ചു. ഉചിതമായ സമയത്ത് ഉചിതമായ നടപടിയെന്ന് ഉദയനിധിയും പ്രതികരിച്ചു. ലജ്ജയില്ലാതെ പിന്നിൽ നിന്ന് കുത്തിയ സഹോദരനെന്ന് ഡിഎംകെ ഐടി വിങ്ങും പരിഹസിച്ചു.

അയയാതെ ഡിഎംകെ! സഹോദരനെ കാണാൻ പോകുന്നുവെന്ന് രാഹുൽ; ചരിത്രം 'കട്ടബൊമ്മന്മാരാ'യി വിലയിരുത്തുമെന്ന് സ്റ്റാലിൻ്റെ മറുപടി
സ്റ്റാലിനെയും ശരദ് പവാറിനെയും നേരില്‍ കാണാന്‍ ഇന്ത്യാ നേതാക്കള്‍

അനുനയ നീക്കത്തിനിടെ സ്റ്റാലിനെ പുകഴ്ത്തി ആയിരുന്നു രാഹുൽ ഗാന്ധിയുടെ എക്സ് പോസ്റ്റ്. സഹോദരൻ എന്ന് അഭിസംബോധന ചെയ്തായിരുന്നു പോസ്റ്റ്. തമിഴ് വിരുദ്ധ ശക്തികൾക്കെതിരെ സ്റ്റാലിൻ എപ്പോഴും ഒരു പാറപോലെ നിലകൊണ്ടിട്ടുണ്ടെന്നും രാജ്യത്തേയും ഭരണഘടനയേയും സംരക്ഷിക്കാൻ ഒരുമിച്ച് നിൽക്കണമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു.

അതേസമയം മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യ നേതാക്കൾ സ്റ്റാലിനെ കാണുന്നതിനായി അൽപ്പസമയത്തിനകം ചെന്നൈയിൽ എത്തും. വി.ഡി. സതീശൻ അടക്കം മൂന്ന് മുഖ്യമന്ത്രിമാരും സംഘത്തിൽ ഉണ്ട്.

Related Stories

DMK's support for the constituency delimitation bill
രാജീവ് ഗാന്ധിയുടെ സുരക്ഷ മനഃപ്പൂർവം പിൻവലിച്ചെന്ന രാഹുലിൻ്റെ ആരോപണത്തിനെതിരെ മേജർ രവി
തള്ളിപ്പറഞ്ഞാല്‍ കോണ്‍ഗ്രസ് നേതൃത്വം എതിരാകുമെന്ന് ആശങ്ക; രാഹുൽ ഗാന്ധിയുടെ ഇസ്രയേൽ അനുകൂല പ്രസ്താവനയിൽ വെട്ടിലായി ലീഗ് !
"ഇസ്രയേൽ വിൽക്കുന്നത് ഗാസയിലെ നിരപരാധികളായ സ്ത്രീകളിലും കുഞ്ഞുങ്ങളിലും പരീക്ഷിച്ച് വിജയിച്ച ആയുധങ്ങൾ"; രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ ജമാഅത്തെ ഇസ്ലാമി