സ്റ്റാലിനെയും ശരദ് പവാറിനെയും നേരില്‍ കാണാന്‍ ഇന്ത്യാ നേതാക്കള്‍

അനുനയത്തിന് ഖാര്‍ഗെയും ബേബിയും ഉള്‍പ്പെടെയുള്ളവര്‍
സ്റ്റാലിനെയും ശരദ് പവാറിനെയും നേരില്‍ കാണാന്‍ ഇന്ത്യാ നേതാക്കള്‍
Published on: 
Updated on: 

ഡല്‍ഹി : മണ്ഡല പുനര്‍നിര്‍ണയ ബില്‍ നാളെ പാര്‍ലമെന്റില്‍ വരാനിരിക്കെ തിരക്കിട്ട അനുനയ നീക്കവുമായി ഇന്ത്യ മുന്നണി നേതാക്കള്‍. ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിനെയും എന്‍സിപി എസ്പി നേതാവ് ശരദ് പവാറിനെയും നേരില്‍ കാണാന്‍ ഇന്ത്യ നേതാക്കള്‍ ഡല്‍ഹിയില്‍ നിന്ന് സ്വകാര്യ വിമാനത്തില്‍ പുറപ്പെട്ടു.

സ്റ്റാലിനെയും ശരദ് പവാറിനെയും നേരില്‍ കാണാന്‍ ഇന്ത്യാ നേതാക്കള്‍
പാര്‍ലമെന്റ് പ്രത്യേക സമ്മേളനം നാളെ മുതല്‍; മണ്ഡല പുനര്‍നിര്‍ണയ ബില്ലും വനിതാസംവരണ ബില്ലും സഭയിലെത്തും

എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയും ഉള്‍പ്പെടെയുള്ള സംഘമാണ് ചെന്നൈയിലേക്ക് പുറപ്പെട്ടത്. ഖാര്‍ഗേക്ക് ഒപ്പം വിഡി സതീശന്‍ ഉള്‍പ്പെടെയുള്ള വിവിധ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ചെന്നൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സോണിയ ഗാന്ധിയും ഒപ്പംചേരുമെന്നാണ് സൂചന.

ഏപ്രിലില്‍ കൊണ്ടു വന്ന ബില്ലില്‍ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. അതുകൊണ്ട് പിന്തുണക്കാമെന്നാണ് ഡിഎംകെ നിലപാട് മാറ്റിയിരുന്നത്. എന്നാല്‍, ഇന്നലെ നടന്ന ഇന്ത്യാ സഖ്യ യോഗത്തിലും ഡിഎംകെയെ ഒപ്പം കൂട്ടണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് അടിയന്തരമായി നേതാക്കള്‍ ചെന്നൈയിലേക്ക് പുറപ്പെട്ടത്.

ശരത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി കാലങ്ങളായി എന്‍ഡിഎയോട് അടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എങ്കിലും, അടുത്ത കാലം വരെ ഇന്ത്യ മുന്നണി യോഗത്തില്‍ സംബന്ധിച്ചിരുന്നു. ഇവരെയും മുന്നണിയില്‍ തിരിച്ചെത്തിക്കാനാണ് അവസാനവട്ട ശ്രമം നടക്കുന്നത്. ഇന്ന് രാത്രി മുംബൈയിലെത്തി ശരത് പവാറിനെ ഖാര്‍ഗെയും സംഘവും കാണുമെന്നാണ് വിവരം.

അതേസമയം, 360 അംഗങ്ങളുടെ പിന്തുണ എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ എന്‍ഡിഎക്ക് ഇപ്പോഴും ഏതാനും വോട്ടുകളുടെ പിന്തുണ അനിവാര്യമാണ്.

സ്റ്റാലിനെയും ശരദ് പവാറിനെയും നേരില്‍ കാണാന്‍ ഇന്ത്യാ നേതാക്കള്‍
പാര്‍ലമെന്റ് പ്രത്യേക സമ്മേളനം നാളെ മുതല്‍; മണ്ഡല പുനര്‍നിര്‍ണയ ബില്ലും വനിതാസംവരണ ബില്ലും സഭയിലെത്തും