

ഡൽഹി: വാഹനാപകടക്കേസിൽ കുടുംബനാഥയ്ക്ക് മരണം സംഭവിച്ചാൽ നഷ്ടപരിഹാര തുക ഉയർത്തി നൽകണമെന്ന് സുപ്രീകോടതിയുടെ ഉത്തരവ്. കുടുംബത്തിൻ്റെ പരിപാലന നഷ്ടമെന്ന നിലയ്ക്ക് ചുരുങ്ങിയത് 30,000 രൂപയെങ്കിലും നൽകണമെന്ന് കോടതി നിർദേശിച്ചു.
മൂന്ന് വർഷത്തിലൊരിക്കൽ തുക 10 ശതമാനം വച്ച് കൂട്ടി നൽകണം. വീട്ടമ്മമാര്‍ ഉള്‍പ്പെടുന്ന വാഹനാപകട കേസുകളില്‍ നഷ്ടപരിഹാരം നിര്‍ണയിക്കുന്നതിനുള്ള പുതിയ മാര്‍ഗ നിര്‍ദേശമാണ് കോടതി പുറപ്പെടുവിച്ചത്. കുടുംബം നോക്കുന്ന സ്ത്രീകള്‍ രാഷ്ട്ര നിര്‍മാതാക്കളാണ്. വീട് പരിപാലിക്കുന്നത് കായികാധ്വാനം അല്ലെങ്കിലും ഇതിനെ വില കുറച്ച് കാണരുത്.
കുടുംബക്ഷേമത്തിലും സാമൂഹ്യ വികസനത്തിലും വീട്ടമ്മമാരുടെ പങ്ക് കാലക്രമേണ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഇത് അംഗീകരിച്ചുകൊണ്ടാണ് 30,000 രൂപയെന്ന പ്രതിമാസ കണക്കിലേക്ക് കോടതി എത്തിയത്. സ്ത്രീകളെ വീട്ടമ്മമാര്‍ എന്ന് വിശേഷിപ്പിക്കരുത്. അവരുടെ സംഭാവനയെ കുറച്ചു കാണരുതെന്നും കോടതി പറഞ്ഞു. വീട്ടു ജോലികള്‍ക്കപ്പുറം കുടുംബങ്ങളെ രൂപപ്പെടുത്തുന്നതിലും ഭാവി തലമുറകളെ വളര്‍ത്തുന്നതിലും അവരുടെ പങ്ക് വളരെ വലുതാണെന്നും സുപ്രീം കോടതി പറഞ്ഞു.