ജന്തർ മന്തറിൽ നാടകീയരംഗങ്ങൾ; വാങ്ചുക്കിനെ ബലംപ്രയോഗിച്ച് നീക്കി പൊലീസ്, പിന്നാലെ നിരാഹാരസമരം ആരംഭിച്ച് അഭിജീത് ദീപ്കെ

കർട്ടൻ ഉപയോഗിച്ച് മറച്ചാണ് വാങ്ചുകിനെ സമരവേദിയിൽ നിന്നും ബലംപ്രയോഗിച്ച് നീക്കിയത്...
ജന്തർ മന്തറിൽ നാടകീയരംഗങ്ങൾ; വാങ്ചുക്കിനെ ബലംപ്രയോഗിച്ച് നീക്കി പൊലീസ്, പിന്നാലെ നിരാഹാരസമരം ആരംഭിച്ച് അഭിജീത് ദീപ്കെ
Source: Files
Published on
Updated on

ഡൽഹി: കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നിരാഹാര സമരമിരുന്ന സോനം വാങ്ചുക്കിനെ ബലംപ്രയോഗിച്ച് നീക്കി പൊലീസ്. ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് പൊലീസ് വിശദീകരണം. കർട്ടൻ ഉപയോഗിച്ച് മറച്ചാണ് സമരവേദിയിൽ നിന്നും ബലംപ്രയോഗിച്ച് നീക്കിയത്.

സിജെപി സമരവേദിയിൽ വൻ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. സോനം വാങ്ചുക്കിനെ നീക്കിയതിൽ പ്രതിഷേധിച്ച് ജന്തർ മന്തറിൽ അഭിജീത് ദീപ്കെ നിരാഹാരം സമരം ആരംഭിച്ചിട്ടുണ്ട്. പ്രതിഷേധം അവസാനിക്കുകയല്ല, മറിച്ച് കൂടുതൽ ശക്തി പ്രാപിക്കുമെന്ന് അഭിജീത് ദീപ്കെ പറഞ്ഞു. ഡൽഹി പൊലീസ് ആർഎസ്എസ് ഗുണ്ടകളെ പോലെ പെരുമാറുന്നു. എല്ലാ ജനങ്ങളും ജന്തര്‍ മന്തറിലേക്ക് വരണമെന്ന് അഭിജീത്ത് ആഹ്വാനം ചെയ്തു. പോരാട്ടത്തിനായി ഒന്നിച്ച് ഇറങ്ങണമെന്നും ജന്തര്‍ മന്തറില്‍ എത്താന്‍ സാധിക്കാത്തവര്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധിക്കണം എന്നും അഭിജീത് ദീപ്‌കെ അറിയിച്ചു.

ജന്തർ മന്തറിൽ നാടകീയരംഗങ്ങൾ; വാങ്ചുക്കിനെ ബലംപ്രയോഗിച്ച് നീക്കി പൊലീസ്, പിന്നാലെ നിരാഹാരസമരം ആരംഭിച്ച് അഭിജീത് ദീപ്കെ
രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് 'വിക്രം-1' ഇന്ന് കുതിച്ചുയരും; ആശംസകളുമായി പ്രധാനമന്ത്രി

അഭിജീത് സമരവേദിയില്‍ ഇല്ലാതിരുന്ന സമയത്താണ് വാങ്ചുകിനെതിരെ പൊലീസ് നടപടി ഉണ്ടായത്. പുലര്‍ച്ചെ സമര വേദിയിലേക്ക് ഇരച്ചെത്തിയ പൊലീസ് നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്യുകയും സമരക്കാരോട് ജന്തര്‍ മന്തര്‍ ഒഴിയാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. അഭിജിത് ദീപ്‌കെയെ വീട്ടു തടങ്കലിലാക്കി ആയിരുന്നു സോനത്തിനെതിരായ നടപടി. താമസ സ്ഥലത്ത് പൊലീസ് തടഞ്ഞു വയ്ക്കുകയായിരുന്നു. എന്നാല്‍ സോനത്തിന്റെ അറസ്റ്റിന് ശേഷം ജന്തര്‍ മന്തറില്‍ തിരികെ എത്തിയ അഭിജീത് സമരം പുനരാരംഭിക്കുകയായിരുന്നു.

News Malayalam 24x7
newsmalayalam.com