ഇരട്ട പൗരത്വ വിവാദം: രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാൻ അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശം

യുപി പൊലീസോ കേന്ദ്ര ഏജൻസിയോ ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് അലഹബാദ് ഹൈക്കോടതി...
രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധിSource: Files
Published on
Updated on

ഡൽഹി: ഇരട്ട പൗരത്വ വിവാദത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ് എടുക്കാൻ നിർദേശം. യുപി പൊലീസോ കേന്ദ്ര ഏജൻസിയോ ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് അലഹബാദ് ഹൈക്കോടതി നിർദേശം നൽകി. കർണാടക സ്വദേശിയുടെ ഹർജിയിൽ, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഔദ്യോഗിക രഹസ്യ നിയമം, വിദേശി നിയമം, പാസ്‌പോർട്ട് നിയമം എന്നിവയിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ബിജെപി പ്രവർത്തകൻ്റെ ഹർജിയിലാണ് നടപടി. ജനുവരി 28ന് ലഖ്‌നൗവിലെ പ്രത്യേക കോടതി വിധിയെ ചോദ്യം ചെയ്ത് ബിജെപി പ്രവർത്തകനായ എസ്. വിഘ്‌നേഷ് ശിശിറാണ് ഹർജി സമർപ്പിച്ചത്. ഇരട്ട പൗരത്വ ആരോപണവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കീഴ്‌ക്കോടതി നേരത്തെ തള്ളിയിരുന്നു.

രാഹുല്‍ ഗാന്ധി
"മോദി തോറ്റ മജീഷ്യൻ, ബിൽ ഭേദഗതി പാനിക് റിയാക്ഷൻ"; പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ, പിന്നാലെ ലോക്സഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര് | വീഡിയോ

റായ് ബറേലിയിലെ പ്രത്യേക കോടതിയിലാണ് ആദ്യം പരാതി ഫയൽ ചെയ്തത്. 2025 ഡിസംബർ 17ന് അലഹബാദ് ഹൈക്കോടതി കേസ് ലഖ്‌നൗവിലേക്ക് മാറ്റി. എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലഖ്‌നൗ കോടതി നൽകിയ ഹർജി തള്ളിയതിനെ തുടർന്ന് ഹർജിക്കാരൻ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com