"ഭീതിജനകമായ മർദനം"; ജെയ്ക്ക് സി. തോമസിനെ വിവസ്ത്രനാക്കി മർദിച്ചു, ബൂട്ടിട്ട് ചവിട്ടി!

വാഹനത്തിനുള്ളിൽ ഏറെ ക്ഷീണിതനായി കാണപ്പെട്ട ജെയ്ക്കിൻ്റെ ദൃശ്യങ്ങളും ന്യൂസ് മലയാളം പുറത്തുവിട്ടു.
ഡിവൈഎഫ്ഐ നേതാവ് ജെയ്ക്ക് സി. തോമസ്. വാഹനത്തിനുള്ളിൽ ഏറെ ക്ഷീണിതനായി കാണപ്പെട്ട ജെയ്ക്കിൻ്റെ ദൃശ്യങ്ങളും ന്യൂസ് മലയാളം പുറത്തുവിട്ടു
Published on: 
Updated on: 

ഡൽഹി: ജന്തർമന്തർ 2.0 സമരത്തിൻ്റെ രണ്ടാംദിനം കസ്റ്റഡിയിൽ എടുത്ത ശേഷം ജയിലറ പോലെയുള്ള വാഹനത്തിൽ വച്ച് ഡൽഹി പൊലീസ് തന്നെ വിവസ്ത്രനാക്കി മർദ്ദിച്ചെന്ന് ഡിവൈഎഫ്ഐ നേതാവ് ജെയ്ക്ക് സി. തോമസ്. വാഹനത്തിനുള്ളിൽ ഏറെ ക്ഷീണിതനായി കാണപ്പെട്ട ജെയ്ക്കിൻ്റെ ദൃശ്യങ്ങളും ന്യൂസ് മലയാളം പുറത്തുവിട്ടു.

ധരിച്ചിരുന്ന ഷർട്ട് വലിച്ചൂരിയ ശേഷം ബൂട്ടിട്ട് ചവിട്ടിയെന്നും ജെയ്ക്ക് ആരോപിച്ചു. ഭീതിജനകമായ മർദനമാണ് ഡൽഹി പൊലീസ് ഇന്നത്തെ സമരത്തിന് നേരെ അഴിച്ചുവിട്ടതെന്ന് ജെയ്ക്ക് വാഹനത്തിനുള്ളിൽ നിന്നും പകർത്തിയ വീഡിയോയിൽ ജെയ്ക്ക് വിമർശിച്ചു.

ഡിവൈഎഫ്ഐ നേതാവ് ജെയ്ക്ക് സി. തോമസ്. വാഹനത്തിനുള്ളിൽ ഏറെ ക്ഷീണിതനായി കാണപ്പെട്ട ജെയ്ക്കിൻ്റെ ദൃശ്യങ്ങളും ന്യൂസ് മലയാളം പുറത്തുവിട്ടു
മാധ്യമങ്ങളെ കാണുന്നതിനിടെ ജോൺ ബ്രിട്ടാസ് എംപിയെ തൂക്കിയെടുത്ത് പൊലീസ് അതിക്രമം! ഞെട്ടിക്കുന്ന വീഡിയോ

"ജയിലറ പോലുള്ള പൊലീസ് വാഹനത്തിന് പുറത്ത് വച്ച് രണ്ട് വശത്തും ചെറുപ്പക്കാരായ പൊലീസുകാർ നിരനിരയായി നിന്ന് കസ്റ്റഡിയിലെടുക്കുന്ന ഓരോ പ്രവർത്തകനേയും മർദ്ദിച്ചിട്ടാണ് ഈ സെല്ലിലേക്ക് വലിച്ചെറിയുന്നത്. അതിൽ മുഖത്ത് മർദ്ദനമേറ്റവരുണ്ട്, മുതുകിൽ മർദ്ദനമേറ്റവരുണ്ട്, ബൂട്ടിട്ട് പല പൊലീസുകാരുടേയും ചവിട്ടേറ്റു വാങ്ങേണ്ടി വന്നവരുണ്ട്. വനിതാ പ്രവർത്തകരുടെ ഉൾപ്പെടെ വസ്ത്രം വലിച്ചുകീറാൻ ശ്രമം നടന്നു," ജെയ്ക്ക് പറഞ്ഞു.

ഏറെ ക്ഷീണിതനായാണ് ജെയ്ക്കിനെ വീഡിയോയിൽ കാണാനാകുന്നത്. എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡൻ്റ് ആദർശ് എം. സജിയേയും പൊലീസ് ക്രൂരമായി മർദിച്ചിരുന്നു. മുഖത്ത് ചോരയൊലിപ്പിച്ച സജിയെ പൊലീസ് തൂക്കിയെടുത്താണ് വാഹനത്തിനകത്തേക്ക് കൊണ്ടുപോയി തള്ളിയത്.

ഡിവൈഎഫ്ഐ നേതാവ് ജെയ്ക്ക് സി. തോമസ്. വാഹനത്തിനുള്ളിൽ ഏറെ ക്ഷീണിതനായി കാണപ്പെട്ട ജെയ്ക്കിൻ്റെ ദൃശ്യങ്ങളും ന്യൂസ് മലയാളം പുറത്തുവിട്ടു
ഡൽഹി സംഘർഷഭരിതം; ഇടതു നേതാക്കളായ ജെയ്ക്ക് തോമസിനെയും ആദർശ് സജിയെയും വലിച്ചിഴച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു
News Malayalam 24x7
newsmalayalam.com