കുല്‍ഗാമിലെ ഗുദ്ദര്‍ വനമേഖലയില്‍ സൈന്യവുമായി ഏറ്റുമുട്ടല്‍; ഒരു ഭീകരവാദി കൊല്ലപ്പെട്ടു
കുല്‍ഗാമില്‍ ഗുദ്ദര്‍ വനമേഖലയില്‍ സുരക്ഷാസേനയും ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തു. സൈന്യം ഭീകരവാദികളുമായി ഏറ്റുമുട്ടല്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.
ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് പരിക്കേറ്റ ഓഫീസര്‍ ഗുരുതരാവസ്ഥയിലാണ്. ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗുദ്ദാറില്‍ തെരച്ചില്‍ ഓപ്പറേഷന്‍ ആരംഭിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരവാദികള്‍ വെടിയുതിര്‍ത്തതോടെ ഏറ്റുമുട്ടല്‍ നടക്കുകയായിരുന്നു.
ജമ്മു കശ്മീര്‍ പൊലീസ് ഇന്റലിജന്‍സ് വിവരങ്ങള്‍ അനസുരിച്ച് ഇന്ത്യന്‍ ആര്‍മിയുമായി ചേര്‍ന്ന് സംയുക്ത ഓപ്പറേഷന്‍ ലോഞ്ച് ചെയ്തു. ജമ്മു കശ്മീര്‍ പൊലീസും ശ്രീനഗറിലെ സിആര്‍പിഎഫും ചേര്‍ന്ന് ഗുദ്ദാര്‍ വനത്തില്‍ തെരച്ചില്‍ ആരംഭിച്ചു. ഇതിനിടെ ഭീകരവാദികള്‍ വെടിവെപ്പ് ആരംഭിച്ചു. തുടര്‍ന്ന് സൈന്യം തിരിച്ചും വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഒരു ഭീകരവാദി കൊല്ലപ്പെടുകയും ഒരു സൈനികന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഓപ്പറേഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്,' ഇന്ത്യന്‍ സൈന്യത്തിന്റെ ചിനാര്‍ കോര്‍പ്‌സ് എക്‌സില്‍ കുറിച്ചു.
ജമ്മു കശ്മീരിലുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലായി 22 സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തുന്നുണ്ട്. ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തുന്നത്. കഴിഞ്ഞ മാസം കശ്മീരിലെ ഗുരേസില്‍ നടന്ന ഏറ്റമുട്ടലില്‍ രണ്ട് ഭീകരവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ഹ്യൂമന്‍ ജിപിഎസ് എന്ന് അറിയപ്പെടുന്ന ബാഗു ഖാന്‍ എന്നയാളാണ് പിടികൂടിയവരില്‍ ഒരാള്‍.