മതപരവും മനഃസാക്ഷിപരവുമായ കാരണത്താല്‍ വന്ദേമാതരം ആലപിക്കാത്തവർക്കെതിരെ ക്രിമിനൽ നടപടി ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ: സുപ്രീം കോടതി

വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും ആലപിക്കണമെന്ന കേന്ദ്ര നിര്‍ദേശം ചോദ്യം ചെയ്ത് ടി.എം. കൃഷ്ണയാണ് സുപ്രീം കോടതിയെ സമീപിച്ചത്
ഇന്ത്യന്‍ സുപ്രീം കോടതി
സുപ്രീം കോടതി
Published on
Updated on

മതപരമായ കാരണങ്ങളാലോ മനഃസാക്ഷിപരമായ എതിർപ്പിന്റെ പേരിലോ വന്ദേമാതരത്തിന്റെ എല്ലാ ചരണങ്ങളും ആലപിക്കാത്തവർക്കെതിരെ ക്രിമിനൽ നടപടി ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീം കോടതി. കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണ സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. വന്ദേമാതരം ആലപിക്കാത്തത് ശിക്ഷാർഹമായ കുറ്റമാക്കി മാറ്റാനാകുമോ എന്ന വിഷയം വിശദമായി കോടതി പരിശോധിക്കും. ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ചു.

ചീഫ് ജസ്റ്റിസ്‍ സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. പുതിയ നിയമഭേദഗതി പ്രകാരം, ദേശീയഗാനമോ ദേശീയഗീതമോ ആലപിക്കുന്നത് മനഃപൂർവം തടയുകയോ, ആ സമ്മേളനത്തില്‍ തടസം സൃഷ്ടിക്കുകയോ ചെയ്യുന്നവർക്ക് മൂന്നു വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്നതാണ്. എന്നാൽ ദേശീയഗാനം ആലപിക്കാത്തതിന്റെ പേരിൽ ഒരാളെ ശിക്ഷിക്കാനാവില്ലെന്ന 1986-ലെ ബിജോയ് ഇമ്മാനുവൽ കേസിലെ വിധി പരാമര്‍ശിച്ചാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് നിര്‍ണായക തീരുമാനമെടുത്തത്.

ഇന്ത്യന്‍ സുപ്രീം കോടതി
ഇഡി ശുപാര്‍ശയ്ക്ക് സര്‍ക്കാരിന്റെ പച്ചക്കൊടി; പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം; ഏജന്‍സിയെ ഡിജിപി തീരുമാനിക്കും

വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും ഔദ്യോഗിക ചടങ്ങുകളിൽ ആലപിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ചോദ്യം ചെയ്താണ് ടി.എം. കൃഷ്ണ സുപ്രീം കോടതിയെ സമീപിച്ചത്. അവസാന നാല് ചരണങ്ങളിൽ ഹിന്ദുദേവതകളെ പരാമർശിക്കുന്നുണ്ട്. ഇവ നിർബന്ധപൂർവം ആലപിക്കാൻ ആവശ്യപ്പെടുന്നത് മതസ്വാതന്ത്ര്യത്തിനും മനഃസാക്ഷിയുടെ സ്വാതന്ത്ര്യത്തിനും വിരുദ്ധമാണ്. വന്ദേമാതരം ദേശീയഗാനമാക്കിയത് റദ്ദാക്കണം. ഭൂരിപക്ഷ മതത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെന്നാണ് ഹർജിയിലെ വാദം. വന്ദേമാതരം ഗാനം തനതായ ശൈലിയിൽ ആലപിച്ചിട്ടുണ്ട്. വന്ദേമാതരം ഗാനത്തിന്റെ ചരിത്രപരമായ പശ്ചാത്തലത്തെക്കുറിച്ച് പഠനം നടത്തിയ വ്യക്തിയാണ് താനെന്നും ക്യഷ്ണ ഹർജിയിൽ ചൂണ്ടിക്കാണിച്ചു.

News Malayalam 24x7
newsmalayalam.com