
മുംബൈ: മഹാരാഷ്ട്രയില്‍ മൂന്നും 13ഉം വയസുള്ള മക്കളുടെ മുന്നില്‍ വെച്ച് പിതാവ് ക്രൂരമായി കൊല്ലപ്പെട്ടു. ഓട്ടോഡ്രൈവറായി ജോലി ചെയ്യുന്ന സയ്യീദ് ഇമ്രാന്‍ ഷഫീഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. ആക്രമികള്‍ സയ്യിദ് ഇമ്രാന്റെ വിരലുകള്‍ വെട്ടുകയും പിന്നീട് കെത്തണ്ട മുറിക്കുകയും ചെയ്തു.
ഛത്രപതി സംഭാജിനഗര്‍ സിറ്റിയിലെ റെയില്‍വേ സ്റ്റേഷനടുത്താണ് സംഭവം. സയ്യീദ് മക്കളുമായി പുറത്തിറങ്ങിയതായിരുന്നു. പിന്നാലെ ഒരു കാര്‍ വന്ന് ഓട്ടോ റിക്ഷയ്ക്ക് കുറുകെ നിര്‍ത്തുകയും കാറില്‍ നിന്നും അഞ്ചോളം പേര്‍ വന്ന് സയ്യീദിനെ വണ്ടിയില്‍ നിന്നും വലിച്ച് പുറത്തേക്കിട്ട് മര്‍ദിക്കുകയായിരുന്നു. സില്‍ക്ക് മില്‍ കോളനി റോഡിന് സമീപത്തുവെച്ചാണഅ സംഭവം.
രണ്ട് കുട്ടികളുടേയും മുന്നില്‍ വെച്ച് പ്രതികള്‍ സയ്യീദിനെ ആക്രമിച്ചു. സ്വയം രക്ഷയ്ക്കായി പ്രതികളുടെ കൈയ്യില്‍ നിന്ന് കത്തി പിടിച്ചുവാങ്ങാന്‍ ശ്രമിച്ചെങ്കിലും സയ്യിദിന് സാധിച്ചില്ല. അക്രമികള്‍ വിരലുകള്‍ മുറിക്കുകയും കൈത്തണ്ട അറുത്തുമാറ്റുകയും പലതവണ കഴുത്തിലും തലയിലും ഇടിക്കുകയും ചെയ്തിട്ടുണ്ടെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
പല തവണ യുവാവിനെ കുത്തുകയും ചെയ്തു. തുടര്‍ന്ന് മരിച്ചതിന് ശേഷം ഫൂട്ട് ഓവര്‍ബ്രിഡ്ജിന് താഴെ മൃതദേഹം ഇട്ട് കടന്നു കളയുകയായിരുന്നു. മുമ്പ് യുവാവ് നടത്തി വന്നിരുന്ന ഗ്യാസ് ബിസിനസുമായി ബന്ധപ്പെട്ടുള്ള മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൊലപാതകം നടന്ന് ഒന്‍പത് മണിക്കൂറിനുള്ളിലാണ് മൂന്ന് പേരെ പിടികൂടിയത്. മുജീബ് ഡോണ്‍ പ്രധാന പ്രതിക്കെതിരെ വേറെയും കേസുകള്‍ നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി.